HOME
DETAILS

പെരുമ്പാവൂരില്‍ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തം

  
backup
May 26 2016 | 19:05 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b5%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2

സ്വന്തം ലേഖകന്‍

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റം.നഗരസഭയും, ആരോഗ്യവകുപ്പും, കുടുംബശ്രീ യൂനിറ്റുകളും, നൂറോളം വരുന്ന റസിഡന്റ്‌സ് അസോസിയേഷനുകളും ഒത്തൊരുമിച്ചുളള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു ലക്ഷത്തി അയ്യായിരം രൂപയാണ് എന്‍.ആര്‍.എച്ച്.എം മുഖേന ഈ വര്‍ഷം ചിലവഴിക്കുന്നത്. ഓരോ വാര്‍ഡിലും 25,000- രൂപ വീതമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായിട്ട് നീക്കി വച്ചിരിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വാര്‍ഡ് കൗണ്‍സിലര്‍മാരും, കുടുംബശ്രീ പ്രവര്‍ത്തകരും ആരോഗ്യവകുപ്പ് ജീവനക്കാരും ഒത്ത് ചേര്‍ന്നാണ് പദ്ധതികള്‍ക്ക് രൂപീകരണം നല്‍കിയത്. ഇവര്‍ക്കായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍ ക്ലാസ്സെടുത്തു. പട്ടണവും അതോടൊപ്പം ഓരോ വാര്‍ഡും പ്രത്യേക തരത്തില്‍ തരം തിരിച്ചാണ്് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓരോ വാര്‍ഡിലേക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിനും നേതൃത്വം കൊടുക്കുന്നതിനും നാലു കുടുംബശ്രീ പ്രവര്‍ത്തകരെ തെരഞ്ഞെടുത്തിട്ടുണ്ട്.


ടൗണിലെ മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേക സ്ഥലം ഇല്ലാത്തതാണ് നഗരസഭ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനായുളള ശ്രമങ്ങള്‍ മുന്‍കാലങ്ങളിലും നടന്നെങ്കിലും വിജയിച്ചില്ല. നിലവില്‍ പട്ടണത്തില്‍ നിന്നും വാര്‍ഡുകളില്‍ നിന്നും നീക്കം ചെയ്യുന്ന മാലിന്യം സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ അവരുടെ സ്ഥലങ്ങളില്‍ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്.കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണു മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന പ്രദേശമായതിനാല്‍ പട്ടണം പരമാവധി മാലിന്യമുക്തമാക്കാനുളള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. അതോടൊപ്പം ഈ-വേസ്റ്റ് , പ്ലാസ്റ്റിക് വേസ്റ്റ് എന്നിവ കുടുംബശ്രീ പ്രവര്‍ത്തകര്‍ കിലോക്ക് 5- രൂപ നിരക്കില്‍ ശേഖരിക്കുന്നുണ്ട്. ഇത് മതിയായ വിലയല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വില കൂട്ടാനുളള ശ്രമം നടക്കുകയാണെന്ന് ചെയര്‍ പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ പറഞ്ഞു.
പ്ലാസ്റ്റിക്, ഈ-വേസ്റ്റ് മാലിന്യം എന്നിവ ശേഖരിക്കുന്നതിനാല്‍ ഇത് തുറസ്സായ സ്ഥലങ്ങളില്‍ വലിച്ചെറിയുന്ന സ്വഭാവം മാറ്റിയെടുക്കാന്‍ ഒരു പരിധി വരെ നഗരസഭ വിജയിച്ചു എന്നു പറയാം. കൊതുകുകള്‍ വളരാന്‍ ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഈ രണ്ട് വസ്തുക്കളും.
അതോടൊപ്പം എല്ലാ കിണറുകളും ക്ലോറിനേഷന്‍ ചെയ്യുന്നതിന്റെ എഴുപത് ശതമാനം പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. അതുപോലെ എല്ലാ വാര്‍ഡുകളിലും കാട് വെട്ടിതെളിയിക്കലും ഫോഗിംഗ് നടത്തുന്നത് നഗരസഭ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്്. നിലവില്‍ വാര്‍ഡുകളിലെ കാനകള്‍ ശുദ്ധീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ നിന്നും കോരി മാറ്റിയ മണ്ണും മറ്റു വസ്തുക്കളും നീക്കം ചെയ്യേണ്ട ജോലിയും തുടരുന്നുണ്ട്.
അതുപോലെ എല്ലാ വാര്‍ഡുകളിലും ഈ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് എന്നിവ ശേഖരിക്കുന്നതിന് ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒരു വാര്‍ഡിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തത് ഒരു പോരായ്മയായി എടുത്തു പറയാം. പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഓരോ വാര്‍ഡ് കേന്ദ്രീകരിച്ച് രൂപീകരിച്ചിരിക്കുന്ന ആരോഗ്യസമിതി ഇതില്‍ ജാഗരൂകരാണ്.
അതുപോലെ കാട് വെട്ടിതെളിക്കലും, ഫോഗിംഗും ആരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച ഇത് പൂര്‍ത്തിയാകും. നിലവില്‍ അനുവദിച്ചിരിക്കുന്ന തുക പ്രവര്‍ത്തനങ്ങള്‍ക്ക് തികഞ്ഞില്ലെങ്കില്‍ അധികം തുക അനുവദിക്കാമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പട്ടണത്തിന്റെ കവാടമായ പാലക്കാട്ടുതാഴത്ത് അനിയന്ത്രിതമായി അറവ് മാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കുന്നത് തടയാന്‍ നഗരസഭക്ക് ആയിട്ടില്ല.
ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുളള ചില യുവജന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുമില്ല. അതിര്‍ത്തി പ്രദേശമായതിനാല്‍ വാഴക്കുളം പഞ്ചായത്തും നഗരസഭയും കൈകോര്‍ത്താല്‍ മാത്രമേ ഇതിന് പരിഹാരമാകുകയുളളു. ഇതിനുളള ശ്രമം നഗരസഭയും പഞ്ചായത്തും ഇതുവരെ നടത്തിയിട്ടില്ല.  
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago