HOME
DETAILS
MAL
ലൈസന്‍സില്ലാത്ത എന്‍ജിനീയര്‍മാര്‍ക്ക് തടവിനു പുറമെ, പത്തു ലക്ഷം റിയാല്‍ പിഴ ചുമത്താനും നിര്‍ദേശം
backup
January 21 2017 | 06:01 AM
ജിദ്ദ: ലൈസന്‍സില്ലാതെ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും നല്‍കുന്നതിന് പുതിയ നിയമത്തില്‍ അനുശാസിക്കുന്നതായി സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വക്താവ് എന്‍ജിനീയര്‍ അബ്ദുന്നാസിര്‍ അല്‍അബ്ദുല്ലത്തീഫ് പറഞ്ഞു. എന്‍ജിനീയര്‍മാരുടെ തൊഴില്‍ ക്രമീകരിക്കുന്ന എന്‍ജിനീയറിങ് പ്രൊഫഷന് നിയമം കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമാവലിക്ക് രൂപം നല്കിവരുകയാണ്.
എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശ സ്വദേശ ഉദ്യോഗസ്ഥരും സഊദി എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി സഭാ യോഗം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."