ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പരിസരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാന്‍ പൗരന്മാരെ പൊലിസ് അറസ്റ്റ് ചെയ്തു. ത്വാബ് അഹമ്മദ്(27), സുലൈമാന്‍ അഹമാദി(31) എന്നിവരാണ് അറസ്റ്റിലായത്.
അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മിഷണറുടെ കാര്‍ഡുപയോഗിച്ചാണ് രണ്ടുപേരും ഡല്‍ഹിയില്‍ താമസിച്ചുവന്നിരുന്നതെന്ന് ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചിന്മോയ് ബിസ്വാള്‍ പറഞ്ഞു. ത്വാബ് ഡല്‍ഹിയില്‍ ഇവന്‍ മാനേജറായി ജോലി ചെയ്തു വരുകയാണ്.
സംഭവത്തെകുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: ഹൗസ് ഖാസ് ഗ്രാമത്തിലെ ഒരു പബ്ബില്‍ വെച്ചാണ് പരാതിക്കാരിയെ പ്രതികളിലൊരാളായ ത്വാബ് പരിചയപ്പെടുന്നത്. ഇവിടെ വെച്ച് ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറി. പിന്നീട് യുവതിയെയും സുഹൃത്തിനേയും വീട്ടിലേക്ക് പാര്‍ട്ടിക്കായി ക്ഷണിച്ചു. കുറച്ച് സമയത്തിന് ശേഷം സുഹൃത്തിനെ ജെ.എന്‍.യുവില്‍ കൊണ്ടുവിട്ട ശേഷം യുവതി വീണ്ടും പാര്‍ടി നടക്കുന്നിടത്തേക്ക് മടങ്ങിയെത്തി. അവിടെ വച്ച് ത്വാബും സുഹൃത്തുക്കളും യുവതിക്ക് മദ്യം നല്‍കി. ബോധം നഷ്ടപ്പെട്ട യുവതി പിറ്റേന്ന് രാവിലെയാണ് താന്‍ മാനഭംഗത്തിനിരയായ വിവരമറിയുന്നത്. സുഹൃത്തുക്കളെ വിവരമറിയിച്ച യുവതി പിന്നീട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."