HOME
DETAILS
MAL
അഴിമതി നിര്‍മാര്‍ജനം സര്‍ക്കാര്‍ നയം: കെ.ടി ജലീല്‍
backup
January 22 2017 | 06:01 AM
തൃശൂര്‍: അഴിമതി ഇല്ലാതാക്കലാണ് സര്‍ക്കാരിന്റെ നയമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. ഉദ്യോഗസ്ഥന്‍മാരാണ് ഇതിനായി മുന്നിട്ടിറങ്ങേണ്ടത്. ജനകീയ മനോഭാവത്തോടെയുളള സദ്ഭരണം കാഴ്ചവയ്ക്കാന്‍ ഏറ്റവും അധികം ഭാഗമാകേണ്ടതും ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന് ജനകീയാസൂത്രണത്തിന്റെ സദ്ഭരണം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അഴിമതി നിര്‍മാര്‍ജനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. അഴിമതി മുക്ത കേരളത്തിനായി ഫെബ്രുവരിയില്‍ 'ഫോര്‍ ദി പീപ്പിള്‍' എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."