സ്വകാര്യ മൊബൈല്‍ കമ്പനി ടെലഫോണ്‍ കാലുകള്‍ സ്ഥാപിച്ചു
കയ്പമംഗലം: കാളമുറി ബീച്ച് റോഡില്‍ സ്വകാര്യ മൊബൈല്‍ കമ്പനി റോഡ് കയ്യേറി ടെലഫോണ്‍ കാലുകള്‍ സ്ഥാപിച്ചു. ഗതാഗതം തടസപ്പെടുത്തി കാലുകള്‍ സ്ഥാപിച്ചത് പഞ്ചായത്ത് അനുമതിയില്ലാതെ. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് കമ്പനിയുടെ അതിക്രമം. ബീച്ച് റോഡില്‍ പള്ളിപറമ്പില്‍ ബില്‍ഡിങ് മുതല്‍ ഗ്രാമ ലക്ഷ്മി വരെ ഏകദേശം 25 ഓളം കാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മിക്ക സ്ഥലത്തും റോഡിന്റെ ടാറിങ് പോലും കവര്‍ന്നാണ് കാലുകള്‍ കോണ്‍ ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരിക്കുന്നത്. സംഭവം അറിഞ്ഞ പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിലാണ് സംഭവം പ്രസിഡന്റ് ടി.വി സുരേഷ് അടക്കമുള്ള വരുടെ ശ്രദ്ധയില്‍ പെടുത്തിയത്.
എന്നാല്‍, ഏതു കമ്പനിയാണ് സ്ഥാപിച്ചതെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് അന്വേഷണത്തില്‍ റിലയന്‍സ് കമ്പനിയാണെന്ന് മനസിലായെന്നും കാലുകള്‍ പറിച്ചു മാറ്റാന്‍ ഉടന്‍ നോട്ടീസ് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."