ചൊവ്വ ഗ്രഹത്തിലെ ഗര്‍ത്തത്തിന് ഖത്തര്‍ നഗരത്തിന്റെ പേര്
ദോഹ: ചൊവ്വാ ഗ്രഹത്തിലെ ഒരു ഗര്‍ത്തത്തിന് ഖത്തറിലെ നഗരത്തിന്റെ പേര്. ചൊവ്വയില്‍ ദുഖാന്‍ എന്നാണ് ഗര്‍ത്തത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ദുഖാന്‍ ഗര്‍ത്തത്തിന് 34.04 കിലോമീറ്റര്‍ ചുറ്റളവാണുള്ളത്. അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂനിയനാണ് ദുഖാന്‍ നാമം അംഗീകരിച്ചിരിക്കുന്നത്.
1960 മുതല്‍ നിരവധി രാജ്യങ്ങള്‍ ചൊവ്വയിലെ ഗര്‍ത്തങ്ങള്‍ക്ക് പേര് നല്‍കാന്‍ അപേക്ഷകള്‍ നല്‍കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിനും ഒമാനിനുമാണ് ചൊവ്വയില്‍ പേര് നല്‍കാന്‍ സാധിച്ചിരിക്കുന്നത്. ഒമാനിലെ ഡാങ്ക് എന്ന പേരാണ് ചൊവ്വയിലെ ഗര്‍ത്തത്തിന് നല്‍കിയത്.
ഇന്ത്യന്‍ നഗരങ്ങളായ ദെഗാന, ഭോര്‍, ബ്രോഷ്, ലബനാനിലെ ഇഹ്ദാന്‍, പാകിസ്താനിലെ ചമന്‍, ഗ്വാഷ്, ഫിലിപ്പൈന്‍സിലെ കാമിലിങ്, ഇറാനിലെ കര്‍മാന്‍ പ്രവിശ്യയിലെ ബാം നഗരം, ഈജിപ്തിലെ ഡാഷ്, മൊറോക്കോയിലെ അല്‍നിഫ് തുടങ്ങിയ നഗരങ്ങളുടെ പേരുകള്‍ ചൊവ്വയിലെ ഗര്‍ത്തങ്ങള്‍ക്ക് ഇതിനകം പേര് നല്‍കിയിട്ടുണ്ട്.
ചൊവ്വയുടെ ഉപരിതലത്തില്‍ നിരവധി ഗര്‍ത്തങ്ങളുണ്ട്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് വ്യത്യസ്തമാണ് ചൊവ്വയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."