HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളം: ബ്രോഷറും വിഡിയോയും പ്രകാശനം ചെയ്തു
backup
January 02 2018 | 01:01 AM
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രൊമോഷനല്‍ ബ്രോഷറിന്റെയും വിഡിയോയുടെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിമാനത്താവള ഡയരക്ടര്‍ ബോര്‍ഡ് മീറ്റിങിനോടനുബന്ധിച്ചായിരുന്നു പ്രകാശനം.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. പുതിയ വിമാനത്താവളം സംബന്ധിച്ച വിവരങ്ങളും സവിശേഷതകളും സൗകര്യങ്ങളും വിശദീകരിക്കുന്നതാണ് ബ്രോഷറും വിഡിയോയും. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രചാരണത്തിന് ഇവ ഉപയോഗിക്കും. ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ , ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."