ദേശീയത: ബി.ജെ.പിയെ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് കാന്തപുരം
കോഴിക്കോട്: ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിയെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ദേശീയതയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ഉരുത്തിരിയുന്ന പുതിയ സാഹചര്യത്തില്‍ ദേശീയോദ്ഗ്രഥന സമ്മേളനം ബി.ജെ.പിക്കെതിരേയുള്ള പ്ലാറ്റ്ഫോമാകുമോയെന്ന ചോദ്യത്തിനോടാണ് അദ്ദേഹം പ്രതികരിച്ചത്.
ദേശീയതാ വിഷയത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് എന്ന വേര്‍തിരിവിന് തങ്ങളില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. നമ്മുടെ ദേശീയതയും രാജ്യത്തിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കണമെന്നാണ് നിലപാട്. ഇത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുത്വലാഖ് നിയമവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രതികരണം ഉണ്ടായില്ലല്ലോയെന്ന ചോദ്യത്തിന് മര്‍കസ് സമ്മേളനത്തില്‍ ഇതിനായി പ്രത്യേക സെഷനുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. നേരത്തെ സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും ബി.ജെ.പി നേതാവ് അഡ്വ.ശ്രീധരന്‍പിള്ളയും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."