HOME
DETAILS

സിവില്‍സര്‍വീസ് സ്വപ്നം സഫലമാക്കാന്‍

  
backup
May 26 2016 | 19:05 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%82

രാഷ്ട്രത്തിന്റെ ഭരണയന്ത്രം തിരിക്കുന്ന ഉന്നതോദ്യോഗങ്ങളിലേയ്ക്കുള്ള ചവിട്ടുപടിയാണ് സിവില്‍ സര്‍വീസ്. പ്രവര്‍ത്തനമേഖലയെന്നനിലയില്‍ സിവില്‍ സര്‍വീസിനു പകരംവയ്ക്കാന്‍ മറ്റൊരു സര്‍വീസും രാജ്യത്ത് നിലവില്‍ ഇല്ല. അധികാരത്തിന്റെ മികവിലും നിറവിലും നിന്നുകൊണ്ടു രാഷ്ട്രസേവനം ചെയ്യാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ജനാധിപത്യത്തിന്റെ മൂന്നു സ്തംഭങ്ങളായ നിയമനിര്‍മാണസഭ, എക്‌സിക്യുട്ടീവ്, നീതിന്യായ വ്യവസ്ഥ എന്നിവയില്‍ ഭരണകര്‍ത്താക്കള്‍ക്കൊപ്പം എക്‌സിക്യുട്ടീവിനു നേതൃത്വം കൊടുക്കുകയും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ യഥാര്‍ത്ഥാവകാശികളില്‍ എത്തിക്കുകയുമാണ് സിവില്‍ സര്‍വീസിന്റെ മേലേക്കിടയിലുള്ളവര്‍ ചെയ്യുന്നത്. അധികാരം, സുരക്ഷിതമായ ജീവിതം, സംതൃപ്തമായ തൊഴില്‍, മെച്ചപ്പെട്ട സേവനം, മികച്ച പദവി എന്നിവയെല്ലാം ഇവിടെ ഒന്നിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
നേരിട്ടു പ്രവേശനംലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തസ്തികകളായ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ 24 മേഖലകളിലേയ്ക്കു കടക്കാന്‍ ദേശീയതലത്തിലുള്ള മത്സരപരീക്ഷയില്‍ വിജയികളാകുകയേ വേണ്ടൂ. സാധാരണക്കാരനായ ഏതു ബിരുദധാരിയെക്കൊണ്ടും നേടിയെടുക്കാന്‍ കഴിയുന്ന കരിയര്‍ ലോകമാണിത്. വലിയ സാമ്പത്തികച്ചെലവില്ല. ലോകവിവരവും അതുനേടിയെടുക്കാനുള്ള അധ്വാനവും മനസ്സും ഉണ്ടാകണമെന്നു മാത്രം.
മെഡിസിനോ എന്‍ജിനീയറിങ്ങോ പഠിച്ചു നല്ല നിലയിലെത്തണമെങ്കില്‍ കുറഞ്ഞതു പത്തുവര്‍ഷത്തെ അധ്വാനവും ഭാരിച്ച സാമ്പത്തികച്ചെലവും ആവശ്യമാണ്. അധ്വാനിക്കാനുള്ള മനസ്സോടെ രണ്ടോ മൂന്നോ വര്‍ഷം ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് നേടാവുന്നതാണ്. ചിട്ടയായ പരിശീലനവും കഠിനപ്രയത്‌നവുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഈ മത്സരപ്പരീക്ഷയുടെ കടമ്പകടക്കാം. സാമ്പത്തികമായി മുന്നോക്കക്കാരനായാലും പിന്നോക്കക്കാരനായാലും പഠനം ഇംഗ്ലീഷ് മീഡിയത്തിലായാലും മലയാളം പോലുള്ള പ്രാദേശികഭാഷയിലായാലും പരിശ്രമിച്ചാല്‍ മഹാവിജയത്തിന്റെ നേര്‍വഴി തെളിയും.
കേവലമൊരു തൊഴിലിനേക്കാള്‍ ദേശസേവനമാണു സിവില്‍ സര്‍വീസ്. നാടിന്റെ വികസനത്തിനും ക്രമസമാധാനത്തിനും ഒരുപോലെ അധികാരം വിനിയോഗിക്കാവുന്ന സ്ഥാനവും നിയമപാലകന്റെയും ന്യായാധിപന്റെയും സ്ഥാനവും ഇവരില്‍ നിക്ഷിപ്തമാണ്.
നല്ല ഭരണത്തിന്റെ അവിഭാജ്യഘടകമായ നീതിബോധവും വിവേകവുമുള്ള ഉദ്യോഗസ്ഥരിലൂടെയാണു വികസനത്തിന്റെ മാധുര്യം സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങളിലെത്തുന്നത്. മറ്റു ജോലികളില്‍നിന്നു വിഭിന്നമായി വിവിധമേഖലകളിലും തലങ്ങളിലും ജോലിചെയ്യാനുള്ള അവസരം സിവില്‍ സര്‍വീസിസുള്ളവര്‍ക്കു ധാരാളമുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തില്‍ (പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ഉള്‍പ്പെടെ) അംഗീകൃത സര്‍വ്വകലാശാലാബിരുദമാണ്. ഓപ്പണ്‍ സര്‍വ്വകലാശാലകളുടെയും വിദൂരവിദ്യാഭ്യാസത്തിലൂടെയുമുള്ള യോഗ്യതകളും പരിഗണിക്കും. നിശ്ചിത മാര്‍ക്ക് നേടണമെന്ന നിബന്ധനയൊന്നുമില്ല. അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
മെയിന്‍ പരീക്ഷ എഴുതുന്നതിനുമുമ്പ് ബിരുദപരീക്ഷ ജയിച്ചതിന്റെ തെളിവു ഹാജരാക്കേണ്ടതാണ്. മെയിന്‍ പരീക്ഷ സാധാരണഗതിയില്‍ ഡിസംബറിലാണുണ്ടാവുക. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ടെക് എന്നീ പ്രൊഫഷണല്‍ ബിരുമുള്ളവരും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹരാണ്. എം.ബി.ബി.എസുകാര്‍ക്ക് അവരുടെ ഇന്റേണ്‍ഷിപ്പ് കാലത്തുതന്നെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയെഴുതാവുന്നതാണ്. അവര്‍ ഇന്റര്‍വ്യു സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറുതവണവരെയും (നേരത്തെ 4 തവണ), ഒ.ബി.സിക്കാര്‍ക്ക് ഒമ്പതുതവണവരെയും (നേരത്തെ 7 തവണ) എഴുതാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കു പ്രായപരിധിക്കുള്ളില്‍ എത്രതവണവേണമെങ്കിലും ഈ പരീക്ഷ എഴുതാവുന്നതാണ്. ആദ്യതവണയില്‍തന്നെ വിജയിക്കുന്നതാണ് അഭികാമ്യം. പ്രിലിമിനറി പരീക്ഷ ഓരോ പ്രാവശ്യം എഴുതുന്നതിനെ ഓരോതവണയായി കണക്കാക്കുമെന്നതു വിസ്മരിക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  13 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  22 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  27 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago