ഫാ. ടോം ഉഴുന്നാലിന്റെ മോചനം; സി.സി.എഫ് രാപ്പകല്‍ നിരാഹാര സമരം 24ന്
കല്‍പ്പറ്റ: ഫാ. ടോം ഉഴുന്നാലിന്റെ മോചനം ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാപ്പകല്‍ നിരാഹാര സമരം 24ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോയിട്ട് 10 മാസം പിന്നിട്ടിട്ടും ഫാ. ടോം ഉഴുന്നാലിന്റെ മോചന ശ്രമങ്ങള്‍ എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സി.സി.എഫ് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുന്നത്. പുരോഹിതനും മലയാളിയുമായ ഫാ. ടോം ഉഴുന്നാലിന്റെ മോചന ശ്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ നയതന്ത്രപരമായ ഇടപെടലുകള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന 24 മണിക്കൂര്‍ രാപ്പകല്‍ നിരാഹാര സമരം നടത്തുന്നത്.
സമരം പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് രൂപത വികാരി ജനറാള്‍ ഫാ. തോമസ് പനക്കല്‍ 25ന് രാവിലെ 10ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സത്യഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കും. ജില്ലയിലെ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍, ബത്തേരി രൂപത പി.ആര്‍.ഒ ഫാ. തോമസ് ചാപ്രത്ത്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. ജോസ് കൊച്ചറക്കല്‍, ഫാ. മാത്യു മാപ്ലശേരില്‍, ഫാ. ഫ്രാന്‍സണ്‍ ചേരമാന്‍തുരുത്തേല്‍, ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍, സൗത്ത് വയനാട് ഫൊറോന വികാരി ഫാ. കെ.എസ്. ജോസഫ് വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികളായ വേലായുധന്‍ കോട്ടത്തറ, പി.പി.എ കരീം, കെ.എല്‍ പൗലോസ്, എന്‍.ഡി അപ്പച്ചന്‍, പി.എം ജോയി, എന്‍.ഒ ദേവസ്യ, കെ.ജെ ദേവസ്യ, എം.സി സെബാസ്റ്റ്യന്‍, കെ.എ ആന്റണി, വിജയന്‍ ചെറുകര, ഏച്ചോം ഗോപി, കെ.കെ ഏബ്രഹാം, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ജോസഫ് പ്ലാറ്റോ, ജൂഡി ഡിസില്‍വ, എം ശിവരാമന്‍, ജോഷി സിറിയക്, സജി ശങ്കര്‍, തോമസ് ഏറനാട്ട് തുടങ്ങിയവര്‍ സമരത്തെ അഭിസംബോധനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സി.സി.എഫ് ജില്ല ചെയര്‍മാന്‍ സാലു ഏബ്രഹാം മേച്ചേരില്‍, ജില്ലജനറല്‍ സെക്രട്ടറി ജോസ് താഴത്തേല്‍, ട്രഷറര്‍ കെ.കെ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."