HOME
DETAILS
MAL
യു.എസ് അംബാസഡറെ ഫലസ്തീന് തിരിച്ചുവിളിച്ചു
backup
January 02 2018 | 03:01 AM
ഗസ്സ: ജറൂസലം വിഷയത്തില്‍ അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഫലസ്തീന് തങ്ങളുടെ യു.എസ് അംബാസഡറെ പിന്‍വലിച്ചു. ഹുസ്സാം സുംലോത്തിനെയാണ് പുതിയ സംഭവവികാസങ്ങളില്‍ ചര്‍ച്ച നടത്താനായി നാട്ടിലേക്കു വിളിപ്പിച്ചത്.
അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധത്തെ കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്തു തീരുമാനമുണ്ടാകുമെന്ന് ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു. വേണ്ട ചര്‍ച്ചകള്‍ നടത്തിയ ശേഷം അംബാസഡര്‍ സാധാരണ ജോലിയിലേക്ക് തിരികെ പോകുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ പശ്ചാത്തലത്തില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫതഹിന്റെ 53-ാം വാര്‍ഷിക ചടങ്ങിലായിരുന്നു ഇത്. ജറൂസലം ഫലസ്തീന്റെ ശാശ്വത തലസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."