HOME
DETAILS

താല്‍ക്കാലിക ജീവനക്കാരില്ല; ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

  
backup
January 02 2018 | 06:01 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf


ഫറോക്ക്: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനാല്‍ ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. നിലവിലുണ്ടായിരുന്ന 17 ജോലിക്കാരെ കഴിഞ്ഞ മാസം പകുതിയോടെയാണ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു പറഞ്ഞയച്ചത്. ജീവനക്കാരില്ലാത്തതിനാല്‍ ഒ.പിയുടെ പ്രവര്‍ത്തനം തടസപ്പെടുകയും ഓപറേഷന്‍ തിയറ്റര്‍ അടച്ചുപൂട്ടുകയും ചെയ്തു. നൂറു ബെഡുകളുള്ള ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താത്തതിനാല്‍ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്.
അറ്റന്റര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ 17 പേരെയാണ് ജോലിയില്‍ നിന്നു പറഞ്ഞയച്ചത്. 24 സ്ലീപ്പര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴു പേര്‍ക്കാണ് സ്ഥിരനിയമനം. ബാക്കി പേരെ ദിവസവേതന നിരക്കിലാണ് നിയമിച്ചിരുന്നത്. എന്നാല്‍ വിജിലന്‍സ് പരാതിയെ തുടര്‍ന്നു ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയും ഈ സംവിധാനം നിര്‍ത്തല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
എംപ്ലോയ്‌മെന്റ് ഓഫിസില്‍ റജിസ്ട്രര്‍ ചെയ്തവരില്‍ നിന്നു തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. 500 പേരുടെ ലിസ്റ്റ് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയതായാണു വിവരം. ഇവരില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുമ്പോഴേക്കും മാസങ്ങള്‍ പിന്നിടും.
പുതിയ കരാര്‍ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ 15 ദിവസമായി ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. അണുവിമുക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഓപറേഷന്‍ തിയറ്റര്‍ അടച്ചിട്ടിരിക്കുകയാണ്. ശസ്ത്രക്രിയക്കെത്തുന്നവരെ അവധി നീട്ടിനല്‍കി പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ക്ലിനിക്കിന്റെ പ്രവര്‍ത്തനവും താറുമാറായതിനാല്‍ രോഗികള്‍ പകുതിയിലധികവും സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്. ആശുപത്രി മാലിന്യം നീക്കം ചെയ്യാത്തത് കിടപ്പുരോഗികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
മലബാറിലെ തൊഴിലാളികളുടെ പ്രധാന ചികിത്സാ കേന്ദ്രമായ ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിയിലേക്ക് മലപ്പുറം ജില്ലയില്‍നിന്നും ദിനേന നൂറുകണക്കിനു പേരാണ് ചികിത്സയ്‌ക്കെത്തുന്നത്.
മന്ത്രി ടി.പി രാമകൃഷ്ണന്‍ കഴിഞ്ഞവര്‍ഷം രണ്ടുതവണ സന്ദര്‍ശനം നടത്തി ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി പല നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഒന്നും നടപ്പായിട്ടില്ല.
ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ പൂര്‍ണമായും വൈകാതെ നികത്തുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതും നടന്നിട്ടില്ല. എംപ്ലോയ്‌മെന്റ് ഓഫിസില്‍ നിന്നു കിട്ടിയ ലിസ്റ്റില്‍ നിന്നു ഇന്റര്‍വ്യൂ നടത്തി ആളെ നിയമിക്കുന്നതുവരെ നിലവിലെ കരാര്‍ ജീവനക്കാരെ തന്നെ നിയമിക്കണമെന്നു അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago