HOME
DETAILS

ലഹരി ഉപയോഗത്തിലെ വര്‍ധന: വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍

  
backup
January 22 2017 | 23:01 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8

കോഴിക്കോട്: ജില്ലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്-ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിനായി സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ് എത്തുന്നു.
ജില്ലയിലെ കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് കോളജ്, കൂടരഞ്ഞി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി അവിടനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബോധവല്‍ക്കരണ പരിപാടികള്‍ക്കു അദ്ദേഹം നേതൃത്വം നല്‍കും.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ്, അനധികൃത മദ്യവില്‍പ്പന തുടങ്ങിയവയുടെ വിപണനവും കടത്തുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുട എണ്ണം അനുദിനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. വില്‍പ്പനയ്‌ക്കെത്തുന്നവര്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന സൂചനയും ലഭിച്ചിരുന്നു.
ലഹരിക്ക് അടിമപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 'നമ്മുടെ ഉത്തരവാദിത്തം നമ്മുടെ മക്കള്‍' എന്ന പദ്ധതിയുടെ ഭാഗമായി കൗണ്‍സിലിങ് നല്‍കുന്ന നടപടികളുണ്ടായിരുന്നു. ഇപ്പോള്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രിവന്റ് ഓറിയന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ മാത്രമാണു പദ്ധതി നടപ്പാക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് പരിധിയിലെ എക്‌സൈസ് സംഘം താല്‍ക്കാലികമായി തുടങ്ങിയ കൗണ്‍സിലിങ് സെന്ററിനു മികച്ച കെട്ടിടം ലഭിക്കാത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വിലങ്ങ് തടിയാകുന്നുണ്ട്. എന്നാല്‍ പുതിയങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന 'സുരക്ഷ' ലഹരി വിമോചന പുനരധിവാസ കേന്ദ്രം സൗകര്യപ്രദമായി നടക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. ഗവണ്‍മെന്റ് ആശുപത്രികളിലെ മനശാസ്ത്രജ്ഞരുടെ സേവനം ഉപയോഗപ്പെടുത്തി വിമുക്തി സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങാനും പദ്ധതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago