HOME
DETAILS
MAL
ഓഫിസ് ഉദ്ഘാടനവും സന്നദ്ധസേനാ പ്രവര്‍ത്തന പ്രഖ്യാപനവും
backup
January 02 2018 | 06:01 AM
മുക്കം: 'എന്റെ മുക്കം' ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫിസ് ഉദ്ഘാടനവും സന്നദ്ധ സേനാ പ്രവര്‍ത്തന പ്രഖ്യാപനവും മുക്കം നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ ഹുസൈന് കല്പ്പൂരിനെ ആദരിച്ചു. ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം നിര്‍വഹിച്ചു. സലീം പൊയിലില്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എന്‍ ശുഹൈബ്, മുക്കം നഗരസഭാ കൗണ്‍സിലര്‍ മുക്കം വിജയന്, ജി. അബ്ദുല്‍ അക്ബര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ്, ടി.എ അശോക്, ഫിറോസ് പത്രാസ്, ബറകത്തുല്ലാ ഖാന്, അഷ്ക്കര്‍ സര്‍ക്കാര്‍പറമ്പ്, മനു മാരാത്ത്, ബാവ ഒളകര, അസ്ബാബു സംസാരിച്ചു. എം.കെ മമ്മദ് സ്വാഗതവും എന്‍. ശശികുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."