മാവൂര്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്: രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
മാവൂര്‍: വികസന പ്രവര്‍ത്തനങ്ങളില്‍ സി.പി.എം രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാവൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. നാടിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കി നടത്തുന്ന മിക്ക പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നത് സി.പി.എം പതിവാക്കിയിരിക്കയാണ്. മാവൂര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് സുരക്ഷാ മതിലുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണ് ഇതെന്നു മുസ്്ലിം ലീഗ് അഭിപ്രായപ്പെട്ടു.
ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എന്‍.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി. ഹംസ ഹാജി, ടി.ടി.എ ഖാദര്‍, തേനുങ്ങല്‍ അഹമ്മദ് കുട്ടി, ടി. ഉമ്മര്‍ മാസ്റ്റര്‍, മങ്ങാട്ട് അബ്ദുറസാഖ്, എ.കെ മുഹമ്മദലി, കെ. ഉസ്മാന്, എം. ഇസ്മാഈല്‍ മാസ്റ്റര്‍, ഒ.എം നൗഷാദ്, യു.എ ഗഫൂര്‍ സംസാരിച്ചു. വി.കെ റസാഖ് സ്വാഗതവും എം.പി അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."