കാട്ടാനശല്യം: പൊറുതിമുട്ടി തൃശ്ശിലേരി- പ്ലാമൂല നിവാസികള്‍
തൃശ്ശിലേരി: കാട്ടാന ശല്യം കാരണം പകല്‍ സമയങ്ങളില്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ തൃശ്ശിലേരി പ്ലാമൂല കോളനിക്കാര്‍. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം തമ്പടിച്ച കാട്ടാനകളാണ് കോളനിക്കാരുടെ ഉറക്കം കെടുത്തുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ഇറങ്ങിയ കാട്ടാന പ്രദേശവാസിയായ വി.വി നാരയണ വാര്യരുടെ തെങ്ങുകള്‍, വാഴ, കാപ്പി എന്നിവ നശിപ്പിച്ചു. പ്ലാമൂല കോളനി നിവാസികള്‍ ഉള്‍പ്പെടെ 250 ഓളം കുടുംബങ്ങളാണ് ഈപ്രദേശത്ത് താമസിക്കുന്നത്.
പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകള്‍ ഇറങ്ങുന്നതിനാല്‍ കൂലിപ്പണിക്ക് പോകാനോ, മക്കളെ സ്‌കൂളില്‍ അയക്കാനോ പറ്റുന്നില്ലന്നും കോളനിക്കാര്‍ പറയുന്നു. അഴിക്കര ഫോറസ്റ്റ് ക്വട്ടേഴ്‌സിന് സമീപത്ത് കൂടിയാണ് കാട്ടാനകള്‍ പ്രദേശത്ത് എത്തുന്നത്. എന്നാല്‍ ഇത് തടയാല്‍ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും നാട്ടുകാര്‍ ആരോപിച്ചു. അടുത്തിടെ വനം വകുപ്പ് നിര്‍മിച്ച ട്രഞ്ചും കാട്ടാനകളെ പ്രതിരോധിക്കുന്നതില്‍ പരാജയമാണ്.
ട്രഞ്ചിന് നടുവിലുള്ള വലിയ കല്ല് കാട്ടാനകള്‍ക്ക് ജനവാസ കേന്ദ്രത്തിലിറങ്ങാനുള്ള വഴിയുമാകുന്നുണ്ട്. എന്നാല്‍ ഇത് നീക്കം ചെയ്തു ട്രഞ്ച് അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കാനോ, വൈദ്യുതി ഫെന്‍സിങ് ഉള്‍പ്പെടെ പ്രദേശത്ത് സ്ഥാപിക്കാനോ വനം വകുപ്പ് തയാറായിട്ടില്ല.
വനം വകുപ്പിന്റെ അനാസ്ഥക്കെതിരേ പ്രക്ഷോഭമാരംഭിക്കാന്‍ പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വന്യമൃഗ ശല്യത്തിന് പരിഹാരമില്ലെങ്കില്‍ ഫോറസ്റ്റ് ഓഫിസ് ഉപരോധമടക്കമുള്ള സമരങ്ങള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."