HOME
DETAILS

മയ്യന്നൂരില്‍ ലീഗ്-സി.പി.എം സംഘര്‍ഷം

  
backup
January 02 2018 | 06:01 AM

%e0%b4%ae%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf


വടകര: മയ്യന്നൂരില്‍ മുസ്‌ലിം-ലീഗ് സി.പിഎം സംഘര്‍ഷം. ഇരുപാര്‍ട്ടികളുടെയും ഓഫിസുകള്‍ അക്രമിക്കപ്പെട്ടു. മയ്യന്നൂര്‍ ശാഖാ ലീഗ് ഓഫിസാണ് അക്രമിക്കപ്പെട്ടത്. ടൗണിലെ എസ്.കെ.എസ്.എസ്.എഫ് സ്ഥാപിച്ച സൈറ്റ് ബോര്‍ഡുകളും തകര്‍ത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സി.പി.എം മയ്യന്നൂര്‍ ടൗണിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസും അക്രമിക്കപ്പെട്ടിട്ടുണ്ട്. സംഘമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ലീഗ് ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്.
മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ചെത്തില്‍ സുബൈറിന്റെ വീടിനു നേരെയും അക്രമമുണ്ടായി. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വീടിനു മുന്നിലുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. സുബൈറിന്റെ സഹോദരന്റെ ഭാര്യ ഷംസീറ (27), സഹോദരിയുടെ മകന്‍ നിഷാദ് (17) എന്നിവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. ഇരുവരും വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്താണ് അക്രമികള്‍ സ്ഥലംവിട്ടത്. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലിസിനെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ ഷാജി, അനീഷ്, നിധിന്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് മയ്യന്നൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു. പൊലിസിനെ അക്രമിച്ച സംഭവത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകരെയും ഒരു ലീഗ് പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നടക്കുതാഴ പുതിയോട്ട് മീത്തല്‍ പ്രകാശന്‍, മയ്യന്നൂര്‍ പാലോള്ള പറമ്പത്ത് സജീഷ്, മയ്യന്നൂര്‍ കല്ലുനിരപറമ്പത്ത് വിജീഷ്, തട്ടാറത്ത് മീത്തല്‍ വിബീഷ്, കാവി മക്കാരത്ത് അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.അതേസമയം ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പ്രദേശത്ത് സി.പി.എമ്മുകാര്‍ ആസൂത്രിതമായ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് മയ്യന്നൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മയ്യന്നൂരില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ പി.പി റഷീദ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടികള്‍ക്ക് യൂനുസ് രാമത്ത്, ഷാഫി മേമുണ്ട നേതൃത്വം നല്‍കി.
മയ്യന്നൂരിലെ അക്രമത്തില്‍ വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്ന സി.പി.എമ്മുകാരെ നേതൃത്വം നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രകാശന്‍ മാസ്റ്റര്‍, ടി. ഭാസ്‌കരന്‍, കാവില്‍ രാധാകൃഷ്ണന്‍, ദിനേശ് ബാബു, യു.കെ കുഞ്ഞിമ്മൂസ, എന്‍.പി വിദ്യാദരന്‍ സംസാരിച്ചു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago