HOME
DETAILS

റിട്ട. അധ്യാപികയുടെ കൊലപാതകം ആ ഫോണ്‍ നമ്പര്‍ വഴിത്തിരിവാകുമോ ?

  
backup
January 02, 2018 | 7:18 AM

%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa


ചെറുവത്തൂര്‍: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകുമായി ബന്ധപ്പെട്ട അന്വേഷണം ഒരു ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്. സംഭവദിവസം പ്രദേശത്തുണ്ടായ ഒരു മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സംഘം മംഗുളൂരുവിലെത്തി.
തെളിവുകള്‍ ലഭിക്കാതെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഫോണ്‍ നമ്പര്‍ വഴിത്തിരിവാകുമോ എന്നാണ് പ്രതീക്ഷ. ഡിസംബര്‍ 13ന് പ്രദേശത്തെ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്ന നമ്പറുകളിലേക്ക് പൊലിസ് ബന്ധപ്പെട്ടുവരുന്നുണ്ട്. ഇതിനിടയിലാണ് മംഗുളൂരുവിലുള്ള ഒരു നമ്പര്‍ ലഭിച്ചത്. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അന്ന് ഞാന്‍ പുലിയന്നൂരില്‍ എത്തിയിട്ടില്ല എന്ന മറുപടി ലഭിച്ചു. എന്നാല്‍ ടവര്‍ ലൊക്കേഷനില്‍ നമ്പര്‍ കാണുന്നുമുണ്ട്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇതാണ് ഇയാളെ തേടി മംഗളൂരുവില്‍ എത്താന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ഇയാളുടെ മുഴുവന്‍ വിവരങ്ങളും പൊലിസിന്റെ പക്കലുണ്ട്.
അതേസമയം അന്വേഷണം കാര്യക്ഷമമല്ല, അന്വേഷണം വഴിതിരിക്കാന്‍ മറ്റു ഇടപെടലുകള്‍ നടക്കുന്ന തുടങ്ങിയ ആരോപണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. നാളെ യു.ഡി.എഫ് പ്രതിഷേധയോഗവും ചീമേനിയില്‍ നടക്കും. ജാനകിയുടെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം ചീമേനി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിയന്നൂരില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള അധ്യക്ഷയായി. ഭാരവാഹികള്‍: കെ.പി വത്സലന്‍ (ചെയര്‍മാന്‍), എം. ശശിധരന്‍ (കണ്‍വീനര്‍).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  a month ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  a month ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  a month ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  a month ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  a month ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  a month ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  a month ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  a month ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  a month ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  a month ago