സീറോ മലബാര്‍ സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: ഭൂമി വിവാദത്തില്‍ കുടുങ്ങിയ സീറോ മലബാര്‍ സഭയെ വിമര്‍ശിച്ച് മുന്‍ വിജിലന്‍സ് മേധാവി ഡി.ജി.പി ജേക്കബ് തോമസ്. സ്ഥലം വില്‍പ്പനയിലെ കള്ളക്കളികളും നികുതി വെട്ടിപ്പുമാണ് അരമനക്കണക്ക് എന്ന ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്.
സഭയ്ക്ക് ആകെയുള്ളത് മൂന്ന് ഏക്കറാണെന്നും അതില്‍ രണ്ട് ഏക്കര്‍ 46 സെന്റ് വിറ്റുവെന്ന് ജേക്കബ് തോമസ് പറയുന്നു. ഒന്‍പത് കോടി കിട്ടിയെന്നും കിട്ടേണ്ട തുക 22 കോടിയാണെന്നും പറയുന്ന അദ്ദേഹം 13 കോടിയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും വ്യക്തമാക്കുന്നു.
നേരത്തെ ഓഖി ദുരന്തത്തെ സംബന്ധിച്ചും സര്‍ക്കാരിന്റെ പരസ്യങ്ങളെ വിമര്‍ശിച്ചും സമാനരീതിയില്‍ ജേക്കബ് തോമസ് പോസ്റ്റുകള്‍ ഇട്ടിരുന്നു. ഈ ശ്രേണിയിലെ മൂന്നാമത്തെ പോസ്റ്റാണ് സഭയിലെ ഭൂമിതര്‍ക്കം സംബന്ധിച്ചുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."