കേസ് വിവരങ്ങളും ഉത്തരവുകളും ലഭ്യമാകാന്‍ ഇ-നീതികേന്ദ്ര
പാലക്കാട് : കുറ്റകൃത്യങ്ങളില്‍ ഇരയായവര്‍ക്കായി പ്രവര്‍ത്തിക്കുന്ന 'വിശ്വാസി'ന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ ഇന്ന് മുതല്‍ ഇ-നീതികേന്ദ്ര ആരംഭിക്കുന്നു.
കോടതികളിലെ കേസിന്റെ വിവരങ്ങള്‍, കോടതി ഉത്തരവുകളുടെ പകര്‍പ്പുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ഉടന്‍ ലഭ്യമാക്കുകയാണ് 'ഇ-നീതി' കേന്ദ്രയിലൂടെ സാധ്യമാവുക.
സിവില്‍ സ്റ്റേഷനിലെ ഓഫിസില്‍ നേരിട്ടോ വിശ്വാസിന്റെ 9400933444 എന്ന നമ്പറില്‍ എസ്.എം.എസിലൂടെയോ വിവരങ്ങള്‍ സൗജന്യമായി ആവശ്യപ്പെടാവുന്നതാണ്. ംംം.്ശംെമളെീൃ്ശരശോ.െീൃഴലെ നീതികേന്ദ്ര എന്ന ലിങ്കിലൂടെ കേസ് വിവരങ്ങള്‍ ലഭ്യമാകും.
സുപ്രീംകോടതിയുടെ ഇ-കോര്‍ട്ട്‌സ് വെബ്‌സൈറ്റു വഴിയാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്. വിശ്വാസ് ഇ-നീതികേന്ദ്രയുടെ ഉദ്ഘാടനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ജനുവരി രണ്ടിന് രാവിലെ 9.30ന് സിവില്‍ സ്റ്റേഷനിലുളള വിശ്വാസിന്റെ ഓഫിസില്‍ നിര്‍വഹിക്കും.
തുടര്‍ന്ന് നീതികിരണം പദ്ധതിയുടെ ഭാഗമായി ശിശുസംരക്ഷണ ഉദ്യോഗസ്ഥര്‍ക്കായി 'ക്രിമിനല്‍ നീതി നിര്‍വഹണത്തില്‍ ഇരകളുടെ ക്ഷേമത്തിനുളള നൂതനപ്രവണതകള്‍' വിഷയത്തില്‍ ശില്‍പശാല നടക്കും. ശില്‍പശാലയില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് ഡോ. പി.എം നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം. തുഷാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."