HOME
DETAILS
MAL
സ്വാശ്രയ കോളജ് മാനേജുമെന്റുകള്‍ നടത്തുന്നത് വന്‍കൊള്ള: ആന്റണി
backup
January 23 2017 | 05:01 AM
കൊച്ചി: കോളജ് ക്യാംപസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഇല്ലാതായതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസി ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡഡ്- സ്വാശ്രയ മേഖലകളില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
സ്വാശ്രയ കോളജ് മാനേജുമെന്റുകള്‍ നടത്തുന്നത് വന്‍ കൊള്ളയാണ്. ക്യാംപസുകള്‍ വര്‍ഗീയതയുടെ കേന്ദ്രമായി മാറിയെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."