HOME
DETAILS
MAL
ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് മതില് തകര്‍ന്നു
backup
May 26 2016 | 21:05 PM
കൊട്ടാരക്കര: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് മതില് തകര്‍ന്നു. കിഴക്കേക്കര പ്രശാന്തി നഗര്‍ കൊല്ലവാതുക്കല് പുത്തന്‍വീട്ടില്‍ മണിയന്റെ വീടിന്റെ സംരക്ഷണ മതിലാണ് തകര്‍ന്നത്. എഴുപത് മീറ്ററോളം നീളമുള്ള വലിയ കോണ്‍ക്രീറ്റ് മതില് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ശക്തമായ മണ്ണിടിച്ചില്‍ വീടിനും കിണറിനും ഭീഷണിയാണ്. മതിലിനോട് ചേര്‍ന്ന് നിന്നിരുന്ന കിണറിന്റെ ഒരു ഭാഗത്തെ മണ്ണ് പൂര്‍ണമായും ഇടിഞ്ഞു തള്ളിയ അവസ്ഥയിലാണ്.
കാലവര്‍ഷം ആരംഭിക്കുന്നതോടെ കിണറും കിണറിനോട് ചേര്‍ന്നുനില്‍ക്കുന്ന വീടും പൂര്‍ണമായും ഇടിയുമെന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."