HOME
DETAILS
MAL
കോഴിക്കോട് മാവൂര്‍ റോഡിലെ കടകളില്‍ തീപിടുത്തം
backup
January 23 2017 | 19:01 PM
കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിലെ ചെമ്മണ്ണുര്‍ ജ്വല്ലറിക്ക് താഴെയുള്ള കടകളില്‍ തീപിടുത്തം.
ആര്.പി മാളിന് എതിര്‍വശത്തുള്ള സഹാറ ബില്‍ഡിങ്ങിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അര്‍ധ രാത്രിയോടെയാണ് സംഭവം.
മൊബൈല്‍ കടകള്‍ക്കാണ് തീപിടിച്ചത്
കെട്ടിടങ്ങളില്‍ നിന്ന് വന്‍ പുകയാണ് ഉയരുന്നത്.
പന്ത്രണ്ട് യൂണിറ്റ് അഗ്നിശമന സേനയൂണിറ്റുകളെത്തി തീ അണച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരുക്കേറ്റ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടുത്തം ഉണ്ടായ കെട്ടിടത്തില്‍ 20 കടകളാണുള്ളത്. വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."