ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
ഡെറാഡൂണ്‍: ഏതുവിധേനയെങ്കിലും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനായി കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഉത്തരാഖണ്ഡില്‍ പാര്‍ട്ടിയില്‍ തുടരുന്ന പ്രതിഷേധവും അക്രമവും തിരിച്ചടിയായേക്കും.
സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ, മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്‍ക്കെതിരായി പാര്‍ട്ടിയില്‍ രൂപം കൊണ്ടിട്ടുള്ള പ്രശ്നം സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടാന്‍പോലും ഇടയാക്കിയേക്കുമെന്ന തലത്തിലേയ്ക്കാണ് വളര്ന്നിരിയ്ക്കുന്നത്.
പാര്‍ട്ടി അധ്യക്ഷന്‍ കിഷോറിനെ സഹാസ്പൂര്‍ സീറ്റില്‍ മത്സരിയ്ക്കുന്നതില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടുള്ള പ്രശ്നം സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്.
കിഷോറിന് പകരം ആര്യേന്ദ്ര ശര്‍മയെ സഹാസ്പൂര്‍ സീറ്റില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിയ്ക്കുകയാണ്. ഇത് സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."