HOME
DETAILS
MAL
ആടു ജീവിതത്തിനു വിട, റഫി അഹമ്മദ് നാടണയുന്നു
backup
January 24 2017 | 00:01 AM
ജിദ്ദ:ശമ്പളം കൂട്ടി ചോദിച്ചപ്പോള്‍ കടുത്ത പീഡനങ്ങള്‍ നേരിട്ട തമിഴ്നാട് സ്വദേശി ഒടുവില്‍ നാടണയുന്നു. തഞ്ചാവൂരിലെ റഫി അഹമ്മദിനാണ് മോചനത്തിന് വഴിതുറന്നത്.
600 റിയാല്‍ ശമ്പളത്തില്‍ എട്ടു വര്‍ഷം ഈന്തപ്പന തോട്ടത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇയാള്‍. അവധികഴിഞ്ഞുതിരിച്ചെത്തിയ ശേഷം ശമ്പളം കൂട്ടിനല്‍കണമെന്നു സ്പോണ്‍സറോട് അഭ്യര്‍ഥിച്ചു.
ക്ഷുഭിതനായി ഇയാള്‍ ഒട്ടകത്തെ മേയ്ക്കുന്ന ജോലിയാണ് നല്‍കിയത്. കടുത്ത മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്നു. ഭക്ഷണവും വെള്ളവും പോലും നല്കിയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."