യമനില്‍ വീണ്ടണ്ടും ആക്രമണം: ഹൂതി വിമതര്‍ക്ക് കനത്ത നഷ്ടം
റിയാദ്: യമനില്‍ വീണ്ടണ്ടും സഖ്യസേന ആക്രമണം ശക്തമാക്കി. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിമത വിഭാഗങ്ങളുടെ നേരെ ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഹൂതികള്‍ക്കും സഹായികള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ചാണ് വ്യോമാക്രമണം. 24 മണിക്കൂറിനിടെ ഇരു ഭാഗത്തു നിന്നുമായി 62 പേരാണ് കൊല്ലപ്പെട്ടത്. തീരപ്രദേശത്തുനടന്ന ആക്രമണത്തിലാണ് ഇരു ഭാഗത്തും കനത്ത ആള്നാശമുണ്ടണ്ടായത്.
കഴിഞ്ഞ ദിവസം റിപ്പബ്ലിക്കന്‍ ഗാര്‍ഡുകളുടെ കേന്ദ്രം തകര്‍ത്തതായി സഖ്യസേന അവകാവശപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന്‍ആയിലെ കേന്ദ്രത്തിനാണ് വ്യോമാക്രമണം നടത്തിയത്. ശേഷം പട്ടണം പിടിച്ചടക്കാനായി യമന്‍ സൈന്യത്തോട് സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ടണ്ട്.
ഇവിടേക്കുള്ള പ്രധാന പാത കൈയടക്കിയ യമന്‍ സൈനികരുമായി ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി പ്രദേശ വാസികളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഈ ഭാഗത്തെ നിരവധി ഹൂതി ആര്‍മി പോസ്റ്റുകളും സൈന്യം നശിപ്പിച്ചിട്ടുണ്ടണ്ട്. സൈന്യത്തിന്റെ മുന്നേറ്റത്തില്‍ യമനിലെ നാല്പതു കിലോമീറ്റര്‍ ചുറ്റളവിലേക്ക് ഹൂതികളുടെ കേന്ദ്രം ചുരുങ്ങിയതായാണ് വിലയിരുത്തല്‍.
അതിനിടെ, യമനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അമേരിക്ക വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."