HOME
DETAILS

ക്ലീനായി പെരുവയല്‍: മാലിന്യം നാടുകടത്താന്‍ ജനമൊന്നിച്ചു

  
backup
January 24 2017 | 06:01 AM

%e0%b4%95%e0%b5%8d%e0%b4%b2%e0%b5%80%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

മാവൂര്‍: പെരുവയലിനെ ക്ലീനാക്കാന്‍ ജനം ഒന്നിച്ചിറങ്ങിയപ്പോള്‍ നാടുകടത്തിയത് ടണ്‍ കണക്കിനു മാലിന്യം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്ലീന്‍ പെരുവയല്‍ പദ്ധതിയുടെ ഭാഗമായാണു വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും ടൗണുകളിലുമുള്ള അജൈവ ഖരമാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തത്.
വലിയ ജനപങ്കാളിത്തത്തോടെയും വിപുലമായ ഒരുക്കങ്ങളോടെയുമാണ് മാലിന്യ നിര്‍മാര്‍ജന യജ്ഞം നടന്നത്. കഴിഞ്ഞ ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലുമുള്ള മാലിന്യങ്ങള്‍ അതതു വീട്ടുകാര്‍ ചാക്കിലാക്കി നിശ്ചയിച്ച സ്ഥലത്തു നേരിട്ടെത്തിക്കുകയായിരുന്നു.
വീട്ടുകാരില്‍ നിന്നു ചാക്ക് ഒന്നിന് ഇരുപതു രൂപയും സ്ഥാപനങ്ങളില്‍ നിന്നു 30 രൂപയും ഈടാക്കി. അയല്‍സഭാ തലത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ വാര്‍ഡ് വികസനസമിതി പഞ്ചായത്ത് ശേഖരണ കേന്ദ്രങ്ങളിലേക്കു മാറ്റി. പുവ്വാട്ടുപറമ്പ്, ചെറുകുളത്തൂര്‍, കായലം എന്നിവിടങ്ങളിലെ ഏക്കര്‍കണക്കിനു സ്ഥലത്താണ് പഞ്ചായത്ത് മാലിന്യശേഖരണ കേന്ദ്രങ്ങള്‍ ഒരുക്കിയത്. ഇവിടെ നിന്നു മാലിന്യങ്ങള്‍ പുനരുപയോഗ കേന്ദ്രങ്ങളിലേക്കു ഇന്നലെ മാറ്റിത്തുടങ്ങി.
പുനരുപയോഗ കേന്ദ്രത്തിലേക്കു മാലിന്യം നീക്കുന്ന ആദ്യ വാഹനത്തിന്റെ ഫഌഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത നിര്‍വഹിച്ചു. ഓരോ വീട്ടില്‍ നിന്നു ശരാശരി രണ്ടു ചാക്ക് മാലിന്യങ്ങളാണ് ശേഖരണ കേന്ദ്രത്തിലെത്തിയത്.
തുടര്‍പ്രവര്‍ത്തനം എന്ന നിലയിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി ഏറ്റെടുത്തതെന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷറഫുദ്ദീന്‍ അറിയിച്ചു.
സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനു സംവിധാനമൊരുക്കിയിട്ടുണ്ട്. അയല്‍സഭ ജനറല്‍ ബോഡി, ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനം എന്നിവയും ശേഖരണത്തിന്റെ മുന്നോടിയായി നടന്നിരുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗ് വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാര്‍ഡ് തലത്തില്‍ ഗ്രാമകേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ഫഌഗ് ഓഫ് ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല അധ്യക്ഷയായി.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുബിത തോട്ടാഞ്ചേരി, അംഗങ്ങളായ എം. ഗോപാലന്‍ നായര്‍, എന്‍.കെ മുനീര്‍, ടി.എം ചന്ദ്രശേഖരന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago