ഉപയോഗശൂന്യമായി ഇ-ടോയ്‌ലറ്റ്; നടപടിയില്ലാതെ അധികൃതര്‍
വെള്ളമുണ്ട: മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കായി എത്തുന്നവര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ഉപകാരപ്രദമാകുവിധം നിര്‍മിച്ച ഇ - ടോയ്‌ലറ്റ് നോക്കുകുത്തിയായി മാറി.
വെള്ളമുണ്ട രജിസ്ട്രാര്‍ ഓഫിസിനടുത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിര്‍മിച്ച ഇ - ടോയ്‌ലറ്റ് കേന്ദ്രമാണ് വര്‍ഷങ്ങളോളമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്നത്.
വെള്ളമുണ്ട പഞ്ചായത്തിന് ലഭിച്ച ശുചിത്വമിഷന്‍ അവാര്‍ഡ് പ്രകാരം ലഭിച്ച അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ആറ് ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് 2014 ല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളില്‍ ഇ- ടോയ്‌ലറ്റ് സ്ഥാപിച്ചത്.
ഇ- ടോയ്‌ലറ്റുകള്‍ നഗരപ്രദേശങ്ങളില്‍ തന്നെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഗ്രാമപ്രദേശമായ വെള്ളമുണ്ടയില്‍ പുതിയ ടെക്‌നോളജി ഉപയോഗിച്ചായിരുന്നു ടോയ്‌ലറ്റ് നിര്‍മിച്ചത്.
സ്ഥാപിച്ച് കുറച്ചു കാലം ടോയിലറ്റ് കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ മാസങ്ങളോളമായി ഇത് പ്രവര്‍ത്തന രഹിതമാണ്.
വെള്ളമുണ്ട വില്ലേജ് ഓഫിസ്, കൃഷി ഭവന്‍, മൃഗസംരക്ഷണ ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ് എന്നിങ്ങനെ നാല് സര്‍ക്കാര്‍ ഓഫിസുകളിലായെത്തുന്ന പൊതുജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധാരണ ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിന് പകരം ഗ്രാമീണര്‍ക്ക് പരിചയമില്ലാത്തും പരാതിക്കിടയുള്ളതുമായ ഇ-ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിനെതിരേ തുടക്കത്തില്‍ തന്നെ ആക്ഷേപമുണ്ടായിരുന്നു.
ഇപ്പോള്‍ ഇത് പ്രവര്‍ത്തക്ഷമമല്ലാതാവുകയും ചെയ്തതോടെ വിവധ ആവശ്യങ്ങള്‍ക്കായി ഇവിയെയെത്തുന്നവര്‍ പ്രാഥമിക ആവശ്യം നിറവേറ്റാനാവാതെ ദുരിതത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."