ആനമങ്ങാട് ഉസ്താദ് അനുസ്മരണം നടത്തി
കല്‍പ്പറ്റ: സേവന രംഗത്ത് നിറഞ്ഞു നിന്ന പണ്ഡിതനായിരുന്നു ആനമങ്ങാട് ആബൂബക്കര്‍ മുസ്്ലിയാരെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമസ്തക്കും മഹല്ലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികത്താനാവാത്ത വിടവാണ് സംഭവിച്ചതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈത്തിരി താലൂക്ക് കമ്മിറ്റി അനുസ്മരിച്ചു.
ദീനീ പ്രബോധന വൈജ്ഞാനിക മേഖലകളില്‍ തന്റേതായ ശൈലിയില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയും നിരവധി പണ്ഡിതന്മാരെ സമൂഹ സമക്ഷം സമര്‍പ്പിക്കുകയും ചെയ്ത ഉസ്താദ് തന്റെ ജീവിത കാലമത്രയും എളിമയായ ജീവിതമാണ് നയിച്ചിരുന്നതെന്നും യോഗം വിലയിരുത്തി.
താലൂക്ക് പ്രസിഡന്റ് വി.കെ അബ്ദുറഹ്്മാന് ദാരിമി അധ്യക്ഷനായി. അബ്ദുറഹ്്മാന് ഫൈസി മില്ലുമുക്ക് അനുസ്മരണ പ്രഭാഷണം നടത്തി.
സൈനുല്‍ ആബിദ് ദാരിമി, പി അബ്ദുല്ല കുട്ടി ദാരിമി, സാജിദ് ബാഖവി, മജീദ് ബാഖവി, മുഹമ്മദ് കുട്ടി ബാഖവി, വി.കെ സഈദ് ഫൈസി, അബൂബക്കര്‍ ഫൈസി, അഷ്റഫ് ഫൈസി, ശിഹാബ് ഫൈസി, സി ഹാരിസ് ഫൈസി, യു.പി അബ്ദുറഹ്്മാന് മുസ്്ലിയാര്‍, അബ്ബാസ് ഫൈസി സംസാരിച്ചു. ജന.സെക്രട്ടറി കെ.വി ജഅ്ഫര്‍ ഹൈതമി സ്വാഗതവും മുജീബ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."