വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു; ഭയന്ന് നാട്ടുകാര്‍
മാനന്തവാടി: കാട്ടാനശല്യത്താല്‍ പകല്‍ സമയങ്ങളില്‍പോലും പുറത്തിറങ്ങാനാകാതെ പ്രദേശവാസികള്‍. ആവശ്യമായ നടപടികള്‍ എടുക്കാത്ത വനംവകുപ്പിന്റെ അനാസ്ഥക്ക് എതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പ്ലാമൂല നിവാസികള്‍.
തൃശിലേരി പ്ലാമൂല കോളനിവാസികള്‍ പേടികൂടാതെ പുറത്തിറങ്ങിയിട്ട് മാസങ്ങളായി. പകല്‍ സമയങ്ങളില്‍പോലും കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത് നിത്യകാഴ്ചയാണ്. കഴിഞ്ഞദിവസം പ്രദേശത്തിറങ്ങിയ കാട്ടാന വി.വി നാരയണവാര്യരുടെ തെങ്ങ്, വാഴ, കാപ്പി എന്നിവ നശിപ്പിച്ചു.
വന്യമൃഗശല്യം കൊണ്ട് ഈ പ്രദേശത്ത് ജീവിക്കാന്‍ പോലും കഴിയാത്ത സഹാചര്യമാണ്. അഴിക്കര ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തുകൂടിയാണ് കാട്ടാനകള്‍ പ്രദേശത്ത് എത്തുന്നത്. അടുത്തിടെ വനംവകുപ്പ് നിര്‍മിച്ച ട്രഞ്ചിന് നടുവില്‍ വലിയ കല്ല് ഉള്ളതിനാല്‍ ഇതുവഴിയും ആനകള്‍ എത്തുന്നതായും പ്രദേശവാസികള്‍ പറയുന്നു. വനംവകുപ്പിന്റെ അനാസ്ഥക്ക് എതിരെ കഴിഞ്ഞദിവസം പ്രദേശത്ത് ജനകീയകമ്മിറ്റി രൂപികരിക്കുകയും ചെയ്തു. വന്യമൃഗശല്യത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധം അടക്കമുളള ജനകീയ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."