HOME
DETAILS
MAL
വയനാട് ചുരം; സര്‍ക്കാരുകള്‍ അവഗണന അവസാനിപ്പിക്കണം
backup
January 03 2018 | 08:01 AM
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് ചുരത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എം.ഐ ഷാനവാസ് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
വയനാട് ചുരത്തില്‍ എല്ലാ ദിവസവും ഉണ്ടാകുന്ന ഗതാഗത കുരുക്കുമൂലം പതിനായിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതമനുഭവിക്കുകയാണ്.
അത്യാവശ്യ ചികിത്സക്ക് പോകുന്ന രോഗികളും കോഴിക്കോട് റെയില്‍വേ ആശ്രയിക്കുന്നവരും ചരക്ക് നീക്കങ്ങളും എല്ലാം തടസപ്പെട്ട് ഒറ്റപ്പെടുന്ന അവസ്ഥയിലാണ് ഇന്ന് വയനാട്.
നാഷനല്‍ ഹൈവേ അതോറിറ്റി ഉടനെ ഈ വിഷയത്തില്‍ ഇടപെടണമെന്നും കേരള സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും എം.പി സഭയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."