ഇസ്ലാമിക് പാരന്റിങ് സ്കൂള്‍ ആരംഭിക്കും
പെരിന്തല്‍മണ്ണ: സുന്നി മഹല്ല് ഫെഡറേഷന് നടത്തുന്ന ഇസ്ലാമിക് പാരന്റിങ് സ്കൂള്‍ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ മഹല്ലുകളില്‍ തുടങ്ങാന്‍ എസ്.എം.എഫ് മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. 40 പുരുഷന്മാരും 40 സ്ത്രീകളുമടങ്ങുന്ന രക്ഷിതാക്കള്‍ക്കാണ് കോഴ്സ് ആരംഭിക്കുന്നത്.
ദേശീയ, സംസ്ഥാനപാതയോരങ്ങളില്‍ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാനുള്ള സുപ്രിംകോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിധിക്കെതിരേ റിവ്യൂ പെറ്റീഷന് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ടൗണ്‍ ജുമാമസ്ജിദില്‍ ചേര്‍ന്ന സംഗമം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പാതായ്ക്കര ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി അമ്പലക്കടവ് അധ്യക്ഷനായി. എ.കെ ആലിപ്പറമ്പ്, സി.എം അബ്ദുല്ല ഹാജി, ഇ. കെ ഉണ്ണീന്‍കുട്ടി ഹാജി, പുത്തൂര്‍ മൊയ്തീന്‍കുട്ടി ഹാജി, വി.സി അബ്ദുറഹ്മാന് കുമരംകുളം, കാരാട്ടില്‍ ഉമ്മര്‍, ആലിക്കല്‍ അബുഹാജി, കമ്മദ് താമരത്ത്, വരിക്കോടന്‍ ഹനീഫ, ആലിക്കല്‍ ഷക്കീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."