മാടക്കാലില്‍ ബോര്‍ഡുകളും പതാകകളും നശിപ്പിക്കുന്നതായി ആരോപണം യു.ഡി.എഫ് പ്രതിഷേധം ഏഴിന്
തൃക്കരിപ്പൂര്‍: മാടക്കാല്‍ ദ്വീപില്‍ മുസ്ലിം ലീഗിന്റെ കൊടികളും ലീഗ് സ്ഥാപിക്കുന്ന ബോര്‍ഡുകളും സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുന്നതായി ആരോപണം. ഇതുസംബന്ധിച്ച് മാടക്കാല്‍ മുസ്ലിം ലീഗ് കമ്മിറ്റി ചന്തേര പൊലിസില്‍ പരാതി നല്കി. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് പഞ്ചായത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഏഴിന് വൈകീട്ട് നാലിനു മാടക്കാലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാന്‍ മാടക്കാലില്‍ ചേര്‍ന്ന ലീഗ് യോഗത്തില്‍ തീരുമാനമായി. ഇ.എം.പി ഇബ്റാഹിം അധ്യക്ഷനായി.
മണ്ഡലം ലീഗ് സെക്രട്ടറി ഹക്കീം മാടക്കാല്‍, എന്‍.കെ ഹമീദ് ഹാജി, ഉസ്മാന് പാണ്ട്യാല, കെ മുസ്തഫ ഹാജി. കെ.പി മജീദ് ഹാജി, എം.കെ.എം ഖാദര്‍, ശെരീഫ് മാടാപ്പുറം, പി.കെ അബ്ദുല്‍ഖാദര്‍, എം.സി ജലീല്‍, പി.കെ ഹാരിസ്, എ.കെ മുഹമ്മദലി മാസ്റ്റര്‍, കെ.പി അബൂബക്കര്‍, എം.കെ.എസ് അഹമ്മദ്, സി.എ അസൈനാര്‍ ഹാജി, എം.കെ ശുഹൈബ്, കെ. സിറാജ്ജുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."