HOME
DETAILS

സി.പി.സി.ആര്‍.ഐയില്‍ കാര്‍ഷിക പ്രദര്‍ശനവും കാര്‍ഷിക മേളയും

  
backup
January 03 2018 | 09:01 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%90%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


കാസര്‍കോട്: ഐ.സി.എ.ആര്‍ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപകദിനാചരണത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി സി.പി.സി.ആര്‍.ഐയില്‍ ആത്മ സാങ്കേതിക വിദ്യാസംഗമവും കാര്‍ഷികമേളയും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കും. അഞ്ചു മുതല്‍ 10 വരെ നടക്കുന്ന കാര്‍ഷിക പ്രദര്‍ശനത്തിന്റെയും എട്ടിനു നടക്കുന്ന കാര്‍ഷിക മേളയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു വരെയാണ് കാര്‍ഷിക പ്രദര്‍ശനം നടക്കുക. അഞ്ചിനു രാവിലെ 10നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാരായ ഡി.വി സദാനന്ദ ഗൗഡ, അനന്തകുമാര്‍ ഹെഗ്‌ഡെ, പി. കരുണാകരന്‍ എം.പി, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവര്‍ സംബന്ധിക്കും. കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് അഞ്ചിനു രാവിലെ 10ന് മണ്ണ് ജലസംരക്ഷണ മാര്‍ഗങ്ങള്‍, ഉയര്‍ന്ന മൂല്യമുള്ള ഫലവര്‍ഗവിളകള്‍ എന്ന വിഷയത്തിലും ആറിനു രാവിലെ 10നു കൊക്കോ ഉല്‍പ്പാദനവും സംസ്‌കരണവും, പശു, ആട്,കോഴി, മത്സ്യം വളര്‍ത്തല്‍ എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. ഏഴിനു രാവിലെ 10ന് സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍ കാര്‍ഷിക സംരംഭങ്ങള്‍ക്ക് പ്രാപ്തരാക്കല്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
എട്ടിന് ഉച്ചയ്ക്കു രണ്ടിനു കാര്‍ഷിക മേളയോടനുബന്ധിച്ചു കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം നടക്കും. ഒന്‍പതിനു രാവിലെ തേനീച്ച വളര്‍ത്തല്‍, അര്‍ബന്‍-പെരി അര്‍ബന്‍ ഹോള്‍ട്ടിക്കള്‍ച്ചര്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
10നു നാളികേരം, ചക്ക, മാങ്ങ എന്നിവയുടെ മൂല്യവര്‍ധനവ് എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐ.സി.എ.ആര്‍ ഡയരക്ടര്‍ ഡോ.പി. ചൗഡപ്പ, സാമൂഹ്യശാസ്ത്ര വിഭാഗം മേധാവി ഡോ. സി തമ്പാന്‍, ഡോ. എച്ച്.പി മഹേശ്വരപ്പ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago