HOME
DETAILS
MAL
രണ്ട് കിലോ കഞ്ചാവുമായി പിടിയില്‍
backup
May 27 2016 | 01:05 AM
വണ്ടൂര്‍: കഞ്ചാവു വില്‍പനയുമായി ബന്ധപ്പെട്ടു ജില്ലക്കകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായിരുന്നയാള്‍ രണ്ടുകിലോ കഞ്ചാവുമായി കാളികാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. അരീക്കോട് പുല്‍പ്പറ്റ ഒ .പി. സി .ഷംസുദ്ദീനാ(40)ണു പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് സംഘം വേഷം മാറിയെത്തിയാണു ഇയാളെ പിടിക്കുന്നത്. കഞ്ചാവ് വില്‍പനക്കിടെ കഴിഞ്ഞ മാസം കരുവാരകുണ്ട് പൊലിസിന്റെ പിടിയിലായിരുന്നു. തുടര്‍ന്നു ജാമ്യത്തിലിറങ്ങി. വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."