മുത്വലാഖ് ബില്‍ രാഷ്ട്രീയപ്രേരിതം; എതിര്‍ക്കുന്നുവെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ മുത്വലാഖ് ബില്ലിനെ ശക്തമായി എതിര്‍ത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്നും മുസ്ലിം സ്ത്രീകളുടെ താല്പര്യം സംരക്ഷിക്കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് മമതയുടെ പ്രസ്താവന. ഇതാദ്യമായാണ് ബില്ലില്‍ മമത പ്രതികരണം അറിയിക്കുന്നത്.
''മുത്വലാഖിനെതിരായ ബില്ലിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. കാരണം, മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുന്നതിന് അനുകൂലമാണ് ഞങ്ങള്‍. മത നിയമങ്ങള്‍ അംഗീകരിച്ച് ജീവിക്കുന്നവരാണ് മുസ്ലിം സമുദായം. ഇത്തരം പ്രവൃത്തികളില്‍ അവര്‍ വിശ്വസിക്കുന്നുമില്ല. ഇതെല്ലാം അവഗണിച്ച്, വികലമായ ബില്ലുമായി ബി.ജെ.പി മുന്നോട്ടുപോവുകയാണ്. ബില്ല് പാസായാല്‍ മുസ്ലിം സ്ത്രീകള്‍ ഒരുപാട് പ്രശ്നം അഭിമുഖീകരിക്കും. മുസ്ലിം സ്ത്രീകള്‍ ഒരു അനിതീയും അഭിമുഖീകരിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. പക്ഷെ, ഇത് രാഷ്ട്രീയപ്രേരിത ബില്ലാണ്''- മമത പറഞ്ഞു.
Read More... പ്രതിപക്ഷ പ്രതിഷേധം കനത്തു: മുത്വലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല
ബിര്‍ഹും ജില്ലയിലെ അമോദ്പൂരില് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. ഞങ്ങള്‍ക്ക് മുസ്ലിം സ്ത്രീകളെയും ഹിന്ദു സ്ത്രീകളെയും ക്രിസ്ത്യന്‍ സ്ത്രീകളെയും സംരക്ഷിക്കേണ്ടതുണ്ട്. സ്ത്രീകളെ സംബന്ധിച്ച പ്രശ്നം വരുമ്പോള്‍ ഞങ്ങള്‍ വളരെ സൂക്ഷ്മതയിലാണ്. നിയമം മാറ്റാമെന്ന ഉദ്ദേശത്തോടെ വികലമായ ബില്ല് വരുമ്പോള്‍ മിണ്ടാതിരിക്കില്ലെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."