HOME
DETAILS
MAL
രാഹുല്‍ ഗാന്ധി ഏഴിന് ബഹ്റൈനില്‍; എന്‍.ആര്.ഐ കോണ്‍ക്ലേവില്‍ സംസാരിക്കും
backup
January 03 2018 | 17:01 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായതിനു ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശയാത്ര ബഹ്റൈനിലേക്ക്. ജനുവരി ഏഴിനാണ് അദ്ദേഹം ബഹ്റൈനിലേക്ക് തിരിക്കുക. എട്ടിന് നടക്കുന്ന എന്‍.ആര്.ഐ കോണ്‍ക്ലേവില്‍ അദ്ദേഹം സംസാരിക്കും.
യു.എസിലെ ബര്‍ക്കിലി യൂനിവേഴ്സിറ്റിയില്‍ സന്ദര്‍ശനം നടത്തുകയും മികച്ച പ്രസംഗം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് നല്ല പ്രതികരണം ഉണ്ടായതാണ് വിദേശത്ത് ഇത്തരം പരിപാടികളില്‍ കൂടുതല്‍ സംബന്ധിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രാഹുലിന്റെ ആഗോള ഇമേജും നേതാവിന്റെ ജനകീയതും വര്‍ധിപ്പിക്കുകയെന്നതാണ് പരിപാടിയില്‍ സംബന്ധിക്കുന്നതിന്റെ പ്രധാനലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."