ബി.എസ് മാവോജിക്കെതിരായ ഗോത്രകമ്മിഷന്‍ ഉത്തരവ് റദ്ദാക്കാനാകില്ല: പി.എന്‍ വിജയകുമാര്‍
തിരുവനന്തപുരം: നിയുക്ത എസ്.സി എസ്.ടി ഗോത്രകമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിക്കെതിരായ ഗോത്രകമ്മിഷന്‍ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ പി.എന്‍ വിജയകുമാര്‍.
എഴുതിപ്പോയ വിധിന്യായത്തില്‍ ഒന്നും ചെയ്യാനില്ല. കമ്മിഷന്റെ ഉത്തരവില്‍ പുനപ്പരിശോധനയില്ല. തെറ്റാണെന്ന് പറയാനും കഴിയില്ല. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. അറിയപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മാവോജി. എസ്.സി എസ്.ടി പീഡന വിരുദ്ധ നിയമത്തിന്റെ പരിരക്ഷ മാവോജിക്കും ലഭിക്കണമെന്നാണ് കമ്മിഷന്റെ അഭിപ്രായമെന്നും വിജയകുമാര്‍ പറഞ്ഞു.
പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന കാലത്ത് പട്ടികവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ സംവരണാനുകൂല്യം അട്ടിമറിച്ചെന്ന ആദിവാസി നേതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ ഇടപെട്ടതും വിജിലന്‍സ് അന്വേഷണം വേണമെന്ന് വിധിച്ചതും.
ആ വിധി നിലനില്‍ക്കുക തന്നെ ചെയ്യും. അതേസമയം പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്കെതിരായ വിധി വ്യക്തിപരമായി മാവോജിക്ക് എതിരെയുള്ളതല്ല. വിധിക്കെതിരേ അദ്ദേഹം ഹൈക്കോടതിയില്‍ പോയിട്ടുമുണ്ട്. കോടതിയിലുള്ള കേസിന്റെ നിലവിലുള്ള സ്ഥിതി കമ്മിഷന് അറിയില്ലെന്നും പി.എന്‍ വിജയകുമാര്‍ വ്യക്തമാക്കി.
ബി.എസ് മാവോജി സംസ്ഥാന എന്‍ട്രന്‍സ് കമ്മിഷണറായിരിക്കെ എന്‍ട്രന്‍സ് പരീക്ഷയില്‍ മെറിറ്റ്, സംവരണ ക്വാട്ടകളില്‍ പ്രവേശനം നേടിയ എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ ജാതിയില്‍ സംശയമുന്നയിക്കുകയും ജാതി നിര്‍ണയത്തിന് കിര്‍താഡ്‌സിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ ജാതി നിര്‍ണയത്തിലെ സാങ്കേതികത്വത്തെ തുടര്‍ന്ന് പ്രാഫഷനല്‍ മേഖലയില്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനാവസരം നിരാകരിക്കപ്പെടുകയും ചെയ്തിരുന്നു.
ഇതിനെതിരേ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതോടെയാണ് 2013ല്‍ അന്നത്തെ എസ്.സി എസ്.ടി കമ്മിഷന്‍ മാവോജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അന്വേഷണത്തിനെതിരേ മാവോജി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."