ഓഖി: കണ്ടെത്താനുള്ളത് 216 മത്സ്യത്തൊഴിലാളികളെ
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ 216 പേര്‍ ഇനി തിരിച്ചെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക്. ഇതില്‍ 141 മലയാളികളും, 75 പേര്‍ ഇതര സംസ്ഥാനക്കാരുമാണെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കുന്നത്.
അതേസമയം, ലത്തീന്‍ സഭയുടെ കണക്കുപ്രകാരം കേരളത്തിലും കന്യാകുമാരിയിലുമായി 149 പേരെ വീതം കാണാതായിട്ടുണ്ട്.
ഇതരസംസ്ഥാനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനായി തീരദേശ സംസ്ഥാനങ്ങളിലെയും അസമിലെയും ചീഫ് സെക്രട്ടറിമാരുടെയും റിലീഫ് കമ്മിഷണര്‍മാരുടെയും സഹായം അഭ്യര്‍ഥിച്ച് സര്‍ക്കാര്‍ കത്തയച്ചിരുന്നു.
എന്നാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. ഇത് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
അതിനിടെ, കടലില്‍ നിന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ക്ക് കേള്‍വിയും കാഴ്ചയും നഷ്ടപ്പെട്ടു. പലര്‍ക്കും ഗുരുതരമായ ത്വക്ക് രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ഭൂരിഭാഗം പേരും ഇതുവരെയും ആശുപത്രി വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."