HOME
DETAILS
MAL
കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ പലിശ കേന്ദ്രസര്‍ക്കാര്‍ എഴുതി തള്ളുന്നു
backup
January 24 2017 | 10:01 AM
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ക്കായി രണ്ട് മാസത്തെ പലിശ എഴുതി തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ കര്‍ഷകര്‍ക്ക് തിരികെ നല്‍കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക.ഇതുപ്രകാരം 660.50 കോടി രൂപയുടെ പലിശയാണ് കേന്ദ്രം എഴുതി തള്ളിയത്.
നോട്ടുനിരോധനത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."