പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മലയാളത്തിലും നല്‍കണമെന്ന് നിയമസഭാ സമിതി
കൊച്ചി: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ മലയാളത്തിലും നല്കാന് പൊലിസ് നടപടി സ്വീകരിക്കണമെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി.
മെഡിക്കല്‍, ഫോറന്‍സിക് പദങ്ങള്‍ക്ക് പകരം മലയാള പദങ്ങളില്ലെങ്കില്‍ അവ അതേരീതിയില്‍ തന്നെ റിപ്പോര്‍ട്ടില്‍ എഴുതണം. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നും ഫയലുകളില്‍ മലയാളം നിര്‍ബന്ധമാക്കണെന്നും സമിതി ആവശ്യപ്പെട്ടു. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജില്ലാതലത്തില്‍ കൈവരിച്ച പുരോഗതി സംബന്ധിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു ഇ.എസ് ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സമിതി.
ഔദ്യോഗിക ഭാഷാ പുരോഗതി വിലയിരുത്തുന്നതിനുള്ള ഓഫിസ് തല സമിതി രൂപീകരിക്കുന്നതിലും യോഗം ചേരുന്നതിലും വിവിധ വകുപ്പുകള്‍ വീഴ്ച വരുത്തിയതായി സമിതി ചൂണ്ടിക്കാട്ടി.
എം.എല്‍.എമാരായ കെ. ആന്‍സലന്‍, യു.ആര്. പ്രദീപ്, ഡി.കെ. മുരളി, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."