HOME
DETAILS

അവസാനിപ്പിക്കേണ്ടേ ഈ പകല്‍ക്കൊള്ള, പ്രതികരണം തുടരുന്നു...

  
backup
January 24 2017 | 19:01 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%87-%e0%b4%88-%e0%b4%aa%e0%b4%95%e0%b4%b2

പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു

കൂടപ്പിറപ്പുകളുടെ വിശപ്പിനു പരിഹാരം, പ്രകൃതിക്ഷോഭങ്ങളേല്‍ക്കാത്ത കൊച്ചു ഭവനം, പുരനിറഞ്ഞു നില്‍ക്കുന്ന സഹോദരിമാരുടെ വിവാഹം തുടങ്ങിയവയൊക്കെയായിരുന്നു ആദ്യകാലത്തു പ്രവാസികളെ ഗള്‍ഫിലേക്കെത്തിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലര്‍ക്കും അത്. കഠിനാധ്വാനവും ക്ഷമയും അര്‍പണബോധവും കൈമുതലാക്കിയ അവര്‍ ലക്ഷ്യം കൈവരിച്ചു.

ആ ലക്ഷ്യപ്രാപ്തിയുടെ ആസ്വാദകരാണ് ഇന്നു ഗള്‍ഫിലുള്ളവരും കേരളത്തിലെ അവരുടെ ആശ്രിതരും. അമ്പതാണ്ടുമുമ്പ് മലയാളിയുടെ പ്രവാസസഞ്ചാരത്തിന്റെ തുടക്കംകുറിച്ചത് ആരാണെന്നറിയില്ലെങ്കിലും അറബ് മണ്ണിലേക്ക് ആ മനുഷ്യന്‍ വെട്ടിയ വഴി ഇന്നും ആള്‍ത്തിരക്കേറിയതാണ്. ലക്ഷക്കണക്കിനാളുകളാണ് ഇപ്പോള്‍ ഗള്‍ഫ്‌മേഖലയില്‍ മാത്രം ജോലിചെയ്യുന്നത്.

ഗള്‍ഫ് നാടുകളിലെ മണലാരണ്യത്തില്‍ ഹോമിക്കാന്‍ നിര്‍ബന്ധിതരായി ജീവിതത്തിന്റെ ഇടവേളകളില്‍ നാട്ടിലേയ്ക്കു തിരിച്ചുവരുന്ന പ്രവാസികള്‍ എപ്പോഴും നേരിടുന്ന വലിയവിഷയമാണു യാത്രാപ്രശ്‌നം. രാജ്യത്തു കേട്ടുകേള്‍വിയില്ലാത്തത്ര ഉയര്‍ന്ന ടിക്കറ്റ്‌നിരക്കാണ് ഈടാക്കുന്നത്. ഇതിനുപുറമെയാണ് സീസണില്‍ എയര്‍ഇന്ത്യയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളയടി.

ഈ ദുരവസ്ഥയ്‌ക്കൊരു മാറ്റമുണ്ടാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടും എയര്‍ ഇന്ത്യയോടും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് ഒഴികെയുള്ള മറ്റു രാജ്യങ്ങളിലേക്കെല്ലാം എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ഈടാക്കുന്ന ചാര്‍ജിന്റെ മൂന്നും നാലും ഇരട്ടിയാണ് അതിനേക്കാളൊക്കെ ദൂരം വളരെക്കുറവായ ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും ഈടാക്കുന്നത്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്തതാണ് ഈ കൊള്ള.

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങളുടെ നിലവാരമുയര്‍ത്തുക, സീസണിന്റെ പേരുപറഞ്ഞ് ഓരോ സമയത്തും അമിതമായ യാത്രാനിരക്കു വാങ്ങുന്നതു നിര്‍ത്തുക, സമയനിഷ്ഠ പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കാനാണു വിമാനക്കമ്പനികള്‍ തയാറാവേണ്ടത്. നിരക്കുവര്‍ധനവിന്റെ പേരില്‍ ആവേശംകൊള്ളുന്ന സാഹചര്യംപോലും ഉണ്ടെന്നാണ് അറിയുന്നത്.

നിരക്കു വര്‍ധിപ്പിക്കാന്‍ കാണിക്കുന്ന മത്സരബുദ്ധി വിമാനങ്ങളുടെ നിലവാരത്തില്‍ എന്തുകൊണ്ടാണു കാണിക്കാത്തത്. കിട്ടുന്ന അവസരത്തില്‍ കഴിയുന്നത്ര പിഴിയുകയെന്നല്ലാതെ യാത്രാനിരക്കു വര്‍ധിപ്പിക്കുന്നതില്‍ പ്രത്യേക കാരണമൊന്നുമില്ല എന്നതു പകല്‍പോലെ വ്യക്തമാണ്. ഇന്ധനവില കൂടിയപ്പോഴും ഏറ്റവും കുറഞ്ഞകാലത്തും നിരക്കുകളില്‍ വലിയമാറ്റമൊന്നും ഉണ്ടായിട്ടില്ല.

കടുത്ത വേനലും തണുപ്പുമെല്ലാം നേരിട്ടു കഷ്ടപ്പെട്ടു പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം സ്വരുക്കൂട്ടിവച്ചു തന്റെ സ്വപ്നങ്ങളുടെ പടിവാതില്‍ വരെയെങ്കിലും ഒന്നു പോയിവരണമെന്നാഗ്രഹിക്കുന്ന പ്രവാസിയുടെ ജീവിതസമ്പാദ്യത്തിന്റെ ഏറിയപങ്കും ചെലവഴിക്കേണ്ടിവരുന്നതു യാത്രാ നിരക്കായിട്ടാണ്.

ഇങ്ങനെയൊക്കെ നല്‍കിയാലും എയര്‍ ഇന്ത്യ ഏതു സര്‍വീസ് എപ്പോള്‍ നടത്തുമെന്നോ റദ്ദാക്കുമെന്നോ മറ്റാര്‍ക്കും പ്രവചിക്കാനാവില്ല. സാധാരണക്കാരന് അത്താണിയാവേണ്ട എയര്‍ ഇന്ത്യയുടെ തലതിരിഞ്ഞ നിലപാടാണു മറ്റു സ്വകാര്യ എയര്‍ ലൈന്‍ കമ്പനികള്‍ തോന്നിയതുപോലെ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണം.

പ്രവാസികളുടെ രോദനം കേള്‍ക്കാത്ത, കേട്ടിട്ടും കേട്ടില്ലെന്നു നടിക്കുന്ന ഭരണകൂടത്തിനെതിരേ പ്രവാസികളുടെ യോജിച്ച മുന്നേറ്റമാണ് ഇനിയുള്ള നാളുകളില്‍ ഉണ്ടാവേണ്ടത്. കോഴിക്കോട് വിമാനത്താവളത്തിന്റെ പുരോഗതിയെ പിന്നോട്ടു വലിക്കാന്‍ ചില ഗൂഢനീക്കങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലേയെന്നു പ്രവാസികള്‍ സംശയിക്കുന്നു.

കേരളത്തില്‍ വരുമാനത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ പ്രാധാന്യമില്ലാതാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേയ്ക്കു സര്‍വീസ് നടത്തുന്നതിനുള്ള തീരുമാനം മാറ്റാന്‍ ശക്തമായ സമ്മര്‍ദ്ദമാവശ്യമാണ്. റണ്‍വേയുടെ വികസനത്തിന്റെ പേരില്‍ ചര്‍ച്ചചെയ്യാതെയുള്ള അധികൃതരുടെ നീക്കം സംശയകരമാണ്.

വികസനത്തിനു പിന്തുണനല്‍കാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടാകും. എന്നാല്‍, വികസനത്തിന്റെ പേരില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ചിറകരിയാനാണു ഭാവമെങ്കില്‍ സമ്മതിക്കാനാവില്ല. അനീതിക്കെതിരേ പടയൊരുക്കം നടത്താന്‍ പ്രവാസികളുടെ അവകാശങ്ങള്‍ക്കായി പ്രതികരിക്കാന്‍ പ്രവാസികളെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളെയും ഒന്നിപ്പിച്ചു മുന്നോട്ടുപോയേ മതിയാകൂ.

നിസാര്‍ കലയത്ത്,
ജിദ്ദ



മലബാറിലെ പ്രവാസമേഖലയെ തകര്‍ക്കും


ലോകത്ത് ഏറ്റവുമധികം വിമാനടിക്കറ്റ്‌കൊള്ള നടക്കുന്ന മേഖല ഗള്‍ഫ് മലബാര്‍ പാതയാണ്. എല്ലാ സ്വകാര്യ എയര്‍ലൈനുകളും ഇവിടെ സേവനം നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. മലബാറിലെ പ്രവാസികളെ ഉന്നംവച്ച് വിമാനക്കമ്പനികള്‍ തങ്ങളുടെ സൗകര്യത്തിനനുസൃതമായി നിരക്കു വര്‍ധിപ്പിച്ചു കൊള്ളലാഭം കൊയ്യുകയാണ്.

മലബാറിനോടും കോഴിക്കോട് വിമാനത്താവളം വഴിയുള്ള യാത്രക്കാരോടും കടുത്ത അവഗണനയും വിവേചനവുമാണ് അധികൃതരുടെയും വിമാനക്കമ്പനികളുടെയും ഭാഗത്തുനിന്നുണ്ടാവുന്നത്. സഊദി അറേബ്യ, ദുബൈ, ഖത്തര്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണു കരിപ്പൂരിലെ യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്.

ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതിനും മറ്റ് ഉത്സവ സീസണുകള്‍ക്കും തക്കം പാര്‍ത്തിരിക്കുകയാണ് വിമാനക്കമ്പനികള്‍. അവധിക്കാലത്തും വിശേഷദിവസങ്ങള്‍ക്കു തൊട്ടുമുമ്പും ഇതാണവസ്ഥ. മറ്റു വിമാനങ്ങളേക്കാള്‍ ചെലവു കുറച്ചുകൊണ്ടു നിര്‍മിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുൈബ തുടങ്ങിയ വിമാനങ്ങളടങ്ങിയ ബജറ്റ് എയര്‍ലൈനുകളും പീക്ക് ടൈം ആവുമ്പോള്‍ ആവശ്യക്കാരുടെ ഡിമാന്റനുസരിച്ചു നിരക്കു കൂട്ടുന്നുമുണ്ട്.

ഗള്‍ഫ് കേരളീയരുടെ സമ്മര്‍ദ്ദഫലമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈന്‍ രൂപീകൃതമായത്. അല്‍പം പച്ചപിടിച്ചപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും കോലം മാറി. ഇപ്പോള്‍ അവരുടെ കൂറ് എയര്‍ ഇന്ത്യയുടെ കൂട്ടായ്മയോടാണ്. കൂടുതല്‍ എയര്‍ലൈനുകള്‍ രംഗത്തുവരുമ്പോള്‍ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷ യാത്രക്കാര്‍ക്കില്ല.

സ്വകാര്യ എയര്‍ലൈനുകളുടെ കൊള്ളയവസാനിപ്പിക്കാന്‍ കൂടുതല്‍ സമാന്തര സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ശ്രമിക്കുന്നില്ലെന്നതും ദൗര്‍ഭാഗ്യകരമാണ്. സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാന്‍വേണ്ടി ഉദ്യോഗസ്ഥതലത്തില്‍ വലിയൊരു ലോബിയാണു പ്രവര്‍ത്തിക്കുന്നത്.

ഓരോ റൂട്ടിലും ടിക്കറ്റിനു പരമാവധി നിരക്കു പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കേണ്ടത് പുതിയ സാഹചര്യത്തില്‍ അത്യാവശ്യമാണ്. പത്തുവര്‍ഷംമുമ്പു വിമാനങ്ങള്‍ക്കു നിരക്കുപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍, സ്വകാര്യമേഖലയില്‍ എയര്‍ലൈനുകള്‍ വ്യാപകമായതോടെ അവരുടെ സമ്മര്‍ദ്ദപ്രകാരം ഇത് എടുത്തുകളയുകയായിരുന്നു. ഗള്‍ഫ് കേരള മേഖലയിലെ വിമാന യാത്രക്കാരെ ഇങ്ങനെ പരീക്ഷിക്കരുത്. ടിക്കറ്റിന് വന്‍ തുക നല്‍കുന്നത് പോരാതെ വിമാനത്താവളത്തില്‍ അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയും യാത്രക്കാര്‍ക്കുണ്ട്.

ഹജ്ജിന് അന്താരാഷ്ട്ര തലത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മുന്‍കൈ എടുക്കണം. എന്നാല്‍ മാത്രമേ ഹജ്ജ് മേഖലയിലെ പകല്‍ കൊള്ള അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണ യാത്രക്കാരാണെങ്കില്‍ നിരക്കു കുറച്ചും ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനുവേണ്ടി യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ട നിരക്കുമാണ് ഈടാക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ നടക്കുന്ന ഗൂഢമായ നീക്കം ചെറുത്തു നില്‍ക്കേണ്ടതാണ്. വലിയവിമാനങ്ങള്‍ ഇറങ്ങാനുതകുന്നതാണ് കരിപ്പൂര്‍വിമാനത്താവളം. റണ്‍വേയുടെ ബലക്ഷയമെന്ന കാരണം പറഞ്ഞു നെടുമ്പാശേരി വിമാനത്താവളത്തെ സമ്പുഷ്ടമാക്കാനാണു രാഷ്ട്രീയ ബിസിനസ് മേഖലകളിലെ പ്രമുഖര്‍ ശ്രമിക്കുന്നത്. ഹജ്ജ് യാത്രയ്ക്കു കരിപ്പൂര്‍ എയര്‍പോര്‍ട്ട് യോഗ്യമാണെന്നിരിക്കെ കൊച്ചി ലോബിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥ തലങ്ങളിലെയും സംയുക്താഭിമുഖ്യത്തിലാണ് ഇതിനു തടസം നില്‍ക്കുന്നത്. ഹജ്ജ് യാത്രയ്ക്കു കരിപ്പൂര്‍ എയര്‍പോര്‍ടിനെക്കാളും സൗകര്യം കുറവുള്ള ജയ്പൂര്‍, ഭോപ്പാല്‍, ഗയ, മംഗലാപുരം എയര്‍പോര്‍ട്ടുകളില്‍നിന്നു യാത്ര ചെയ്യുന്നുവെന്നത് ഇതിനുപിന്നിലും ഹിഡന്‍ അജന്‍ഡയുണ്ടെന്നതിന്റെ തെളിവാണ്.

ഇരുപതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്ക് വിമാനക്കമ്പനികള്‍ 49,000 മുതല്‍ 60,000 രൂപയാണ് ഈടാക്കുന്നത്. അഞ്ചു മണിക്കൂര്‍ മാത്രം യാത്രാദൈര്‍ഘ്യമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും ഇതേ ചാര്‍ജ് തന്നെയാണ് ഈടാക്കുന്നതെന്നതു പകല്‍ വെളിച്ചം പോലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. യാത്രയുടെ ദൂരമല്ല ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് മലബാറുകാരെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത്.

നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെടുന്ന ഉംറ ടിക്കറ്റുകള്‍ക്ക് 25,000 മുതല്‍ 30,000 വരെയും കരിപ്പൂരില്‍നിന്നു 35,000 മുതല്‍ 42,000 വരെയുമാണു നിരക്കുകള്‍ ഈടാക്കുന്നത്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു 30 ശതമാനം അധികനിരക്കാണ് ഒരേ വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തുന്നത്. കുറഞ്ഞ വേതനത്തിനു വിദേശത്തു ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെ സാമ്പത്തികചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ പകല്‍കൊള്ളയ്ക്കു തടയിടണം.

ടി. മുഹമ്മദ് ഹാരിസ്
(ജനറല്‍ മാനേജര്‍ അല്‍ഹിന്ദ് ഗ്രൂപ്പ്, അയാട്ട അസോസിയേഷന്‍, ഹജ്ജ് ,ഉംറ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)



സബ്‌സിഡിക്കായി പരക്കംപായരുത്


ഹജ്ജ് യാത്രികര്‍ക്കു ഗുണകരമല്ലാത്ത ഹജ്ജ് സബ്‌സിഡിയുടെ ആവശ്യമില്ല. ഇസ്‌ലാമില്‍ സാമ്പത്തിക ഭദ്രതയുള്ളവന്‍ മാത്രം ഹജ്ജ് ചെയ്താല്‍ മതിയെന്ന നിയമം നിലനില്‍ക്കെ സബ്‌സിഡിക്കായി പരക്കം പായുന്നതില്‍ അര്‍ഥമില്ല. സബ്‌സിഡിയെന്ന പേരില്‍ ഈടാക്കുന്ന തുക മുഴുവനായും തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥതലത്തിലെ ഇടനില ഇടപാടിലൂടെ ഇതിന്റെ ഉപയോഗം നഷ്ടപ്പെടുന്നു.

ഏറെ പ്രതീക്ഷയോടെ പണിത കരിപ്പൂരിലെ ഹജ്ജ് ഹൗസിന് മങ്ങലേല്‍ക്കുന്നതിനു പിന്നില്‍ കൊച്ചി എയര്‍പോര്‍ട്ട് ലോബിയും രാഷ്ട്രീയ ഇടപെടലുകളുമാണ്. കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ വിമാനക്കമ്പനികള്‍തന്നെ കരുതിക്കൂട്ടി നിരക്കുവര്‍ധിപ്പിക്കുകയാണ്. പ്രവാസികളായ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. മലബാറിലെ ഗള്‍ഫ് യാത്രക്കാരെ കൊച്ചിയിലേയ്ക്ക് ആകര്‍ഷിക്കാനാണ് ഇത്തരം കരുനീക്കങ്ങള്‍ നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്കു വര്‍ധിപ്പിക്കുന്നതിലൂടെ എയര്‍ലൈന്‍ കമ്പനികളും സംസ്ഥാനത്തെ സ്വകാര്യ വിമാനത്താവള ലോബികളുമാണ് ലാഭം കൊയ്യുന്നത്. ഇതിനെല്ലാം സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്തുകയും ഇത്തരം പ്രവൃത്തികള്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുമുണ്ട്.

എന്‍ജിനിയര്‍ പി. മമ്മദ് കോയ
(എം.എസ്.എസ് ജനറല്‍ സെക്രട്ടറി)


ഹജ്ജ് തീര്‍ഥാടനത്തിന് മാത്രമാണോ സബ്‌സിഡി

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്നും സബ്‌സിഡി വാങ്ങി ഹജ്ജിനു പോവേണ്ടതില്ല എന്നുമുള്ള വാദങ്ങളോടു യോജിക്കാന്‍ കഴിയില്ല. ഒരിക്കലെങ്കിലും ഹജ്ജും ഉംറയും ചെയ്യാന്‍ ആഗ്രഹമില്ലാത്ത ഇസ്‌ലാംമതവിശ്വാസിയുണ്ടാവുമോ. ഹജ്ജ് തീര്‍ഥാടനത്തിനു മാത്രമാണോ സര്‍ക്കാര്‍ സബ്‌സിഡിയുള്ളത്.

വിമാനക്കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പകല്‍കൊള്ള തുടരുകയും ഹജ്ജ് സബ്‌സിഡി എടുത്തുകളയുകയും ചെയ്യുന്നത് ഹജ്ജാജികളെ സാരമായി ബാധിക്കും. സര്‍ക്കാരില്‍നിന്നു കിട്ടുന്ന സഹായം സ്വീകരിച്ചു ഹജ്ജിനുപോവുന്നതു ശരിയല്ലെന്ന വാദമുണ്ടെങ്കില്‍ മറ്റു പല ദീനീകാര്യങ്ങള്‍ക്കും ഗവണ്‍മെന്റില്‍നിന്നു ലഭിക്കുന്ന ഇളവുകള്‍ക്കും ഇതു ബാധകമാവില്ലേ. വിമാനടിക്കറ്റ് ഇനത്തില്‍ അമിതചാര്‍ജ് ഈടാക്കുന്നതിനെതിരേ നടപടി സ്വീകരിക്കുകയും ആഗോള ടെണ്ടര്‍ വിളിച്ചു വി.ഐ.പി പരിഗണനയൊന്നുമില്ലാതെ ഒരേ നിരക്ക് ഈടാക്കുകയും സര്‍ക്കാര്‍ സഹായം തുടരുകയുമാണു വേണ്ടത്.


ടി.എ ജലീല്‍, കിളിക്കുന്ന്


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago