ഭ്രൂണഹത്യാ നിരോധന നയം യു.എസില്‍ പുനഃസ്ഥാപിച്ചു
വാഷിങ്ടണ്‍: ഭ്രൂണഹത്യാ നിരോധന നയത്തിന്റെ ഭാഗമായി കുടുംബാസൂത്രണത്തിന്റെ ഭാഗമായി ഗര്‍ഭഛിദ്ര കൗണ്‍സിലിങിനു വേണ്ടി നല്‍കിയിരുന്ന വിദേശസഹായ ധനത്തിനു നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സയമത്ത് നല്‍കിയ വാഗ്്ദാനങ്ങളിലൊന്നാണിത്. ഭ്രൂണഹത്യ നിയന്ത്രിക്കുമെന്നായിരുന്നു ട്രംപിന്റെ വാഗ്്ദാനം.
നികുതിദായകരുടെ പണം അനധികൃതമായി ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. വികസ്വര രാജ്യങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകളെ ഭ്രൂണഹത്യാ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കുന്നതാണ് പുതിയ നിയമം.
ഭ്രൂണഹത്യയോ അതിനായുള്ള പ്രചാരണങ്ങളോ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം വിലക്കുന്ന 'മെക്‌സിക്കോ സിറ്റി പോളിസി' എന്നറിയപ്പെടുന്ന അമേരിക്കന്‍ നയം പുനഃസ്ഥാപിക്കുകയാണ് ട്രംപ് ചെയ്തത്. സ്ത്രീകള്‍ ട്രംപിനെതിരേ സമരരംഗത്തുള്ളപ്പോഴാണ് ഈ നടപടി. 1977 മുതല്‍ ഭ്രൂണഹത്യ വിലക്കുന്ന നിയമം യു.എസിലുണ്ട്. 1984 ല്‍ പ്രസിഡന്റ് റീഗനും ഭ്രൂണഹത്യ വിലക്കുന്ന നിയമം ശക്തമാക്കിയിരുന്നു. പിന്നീട് ബില്‍ ക്ലിന്റന്‍ റദ്ദാക്കുകയും ജോര്‍ജ് ബുഷ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒടുവില്‍ ഒബാമയും നിയമം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."