കായകല്പ് അവാര്‍ഡുകള്‍: ജില്ലയിലെ ആശുപത്രികള്‍ക്ക് നേട്ടം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചിത്വം നിലനിര്‍ത്തുന്ന ആശുപത്രികള്‍ക്കുളള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകല്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ മികച്ച നേട്ടം കരസ്ഥമാക്കി. താലൂക്ക് തലത്തില്‍ രണ്ടാം സമ്മാനം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് ലഭിച്ചു. 10 ലക്ഷം രൂപയാണ് സമ്മാന തുക. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ കല്ലുനിര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് രണ്ടാം സ്ഥാനം ലഭിച്ചു.
ജില്ലാ ആശുപത്രി തലത്തില്‍ കോഴിക്കോട് ബീച്ചിലെ ഗവ. ജനറല്‍ ആശുപത്രിക്ക് നാലാം സ്ഥാനം ലഭിച്ചു. കൂടാതെ ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി ബാലുശ്ശേരി ബ്ലോക്കിലെ പനങ്ങാട് പ്രഥമികാരോഗ്യ കേന്ദ്രം തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ അന്തിമ പട്ടികയില്‍ ഇടം നേടിയ എല്ലാ ആശുപത്രികള്‍ക്കും പുരസ്കാരം നേടാനായി.
ആരോഗ്യ പ്രവര്‍ത്തകരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ജില്ലയ്ക്ക് മികച്ച നേട്ടം നല്കിയ ഇതിന് സഹകരിച്ച മുഴുവന്‍ ജീവനക്കാരെയും ജില്ലാ മെഡിക്കല്‍ ഓഫിസറും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരും അഭിനന്ദിനച്ചു.
ആശുപത്രികളുടെ ശുചിത്വം, രോഗം നിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം, ആരോഗ്യ പ്രവര്‍ത്തകരുടെ ശുചിത്വ അവബോധം എന്നീ മാനദണ്ഡങ്ങളാണ് അവാര്‍ഡ് നല്‍കുന്നതിനായി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."