മലിനീകരണം: കരുവഞ്ചാല്‍ പുഴയില്‍ എണ്ണ പരന്നു
ആലക്കോട്: കരുവഞ്ചാല്‍ പുഴയിലെ വെള്ളത്തില്‍ എണ്ണ കെട്ടികിടക്കുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തുന്നു. തടയണ നിര്‍മിച്ച ഭാഗത്ത് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് വെള്ളത്തിന് മുകളില്‍ എണ്ണ പരന്നത്. കുടിവെള്ള ക്ഷാമത്തില്‍ നിന്നു പരിഹാരം കാണാന്‍ തടയണ നിര്‍മിച്ചതോടെയാണ് പുഴയില്‍ എണ്ണയുടെ അംശം കണ്ടെത്തിയത്.
കെട്ടികിടക്കുന്ന വെള്ളത്തിനു മുകളില്‍ മണ്ണിന്റെ നിറത്തിലാണ് ഓയിലിന്റെ അംശമുള്ളത്. മലയോരത്തെ പല ഭാഗങ്ങളിലും നിരവധി തടയണകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രതിഭാസം മറ്റൊരിടത്തും ഇല്ല.
അറവു ശാലയിലെയും ഹോട്ടുകളിലെയും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതാണ് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രികാലങ്ങളില്‍ പാലത്തില്‍ നിന്നു മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നതും വെള്ളം മലിനമാകാന്‍ കാരണമാകുന്നുണ്ട്.
ഓയില്‍ കെട്ടി കിടക്കുന്നതിനാല്‍ കുളിക്കാന്‍ പോലും പുഴയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കരുവഞ്ചാല്‍ ടൗണിലെ നിരവധി കെട്ടിടങ്ങളുടെ കക്കൂസ് ടാങ്കുകള്‍ പോലും ഈ പുഴയോരത്താണ് എന്നതും പുഴ മലിനമാകാന്‍ കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."