കേരള നിയമസഭ വജ്രജൂബിലി ആഘോഷം: ജില്ലാതല പരിപാടികള്‍ക്ക് ഇന്നു തുടക്കം ഇ.എം.എസ് സ്മൃതി പ്രദര്‍ശനം ഇന്നു മുതല്‍
നീലേശ്വരം: കേരള നിയമസഭ വജ്രജൂബിലി അഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ ഇന്നു നീലേശ്വരത്തു തുടങ്ങും. നിയമസഭാ സെക്രട്ടേറിയറ്റ്, ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണു പരിപാടി.രാവിലെ 11നു രാജാസ് സ്കൂളില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷനാകും. പി. കരുണാകരന് എം.പി മുഖ്യാതിഥിയാകും.
ജില്ലയിലെ മണ്മറഞ്ഞ നിമയസഭാ അംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലിയും മുന്‍ അംഗങ്ങള്‍, സ്വാതന്ത്ര്യസമര സേനാനികള്‍, ആദ്യനിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി എന്നിവര്‍ക്ക് ആദരവും ഒരുക്കും. 5.30നു നാടന്‍കലാ അക്കാദമിയുടെ കലാസന്ധ്യ.
നീലേശ്വരത്ത് നിയമസഭയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും അടുത്തറിയാനുതകുന്ന വിവിധ പ്രദര്‍ശനങ്ങളും ഇതോടനുബന്ധിച്ചു നടക്കും. രാവിലെ 10നു എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടികളുടെ മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു.
കലക്ടര്‍ കെ. ജീവന് ബാബു, നഗരസഭാഅധ്യക്ഷന് പ്രൊഫ.കെ.പി ജയരാജന്, ഉപാധ്യക്ഷ വി.ഗൗരി, കെ.ബാലകൃഷ്ണന്,പി.വിജയകുമാര്‍, കെ.പി കരുണാകരന്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ജോണ്‍ ഐമന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."