മോദിയും പിണറായിയും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോലെ: കെ മുരളീധരന്‍
കണ്ണൂര്‍: കേരളത്തിലും കേന്ദ്രത്തിലും രണ്ട് സര്‍ക്കാരുകളാണെങ്കിലും ഒരേ തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെ മുരളീധരന്‍ എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റി നു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയും പിണറായി വിജയനും തമ്മില്‍ രണ്ട് വ്യത്യാസമേയുള്ളു. ഒന്ന് മോദി കൂര്‍ത്ത ധരിക്കുന്നു പിണറായി മുണ്ടുടുക്കുന്നു. രണ്ട് മോദിക്ക് കുറ്റിത്താടിയുണ്ട്.
പിണറായി ക്ലീന്‍ ഷേവാണ്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതു പോലെയാണ് മോദിയുടെയും പിണറായിയുടെയും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ മറപിടിച്ച് സഹകരണ ബാങ്കുളെയും സംഘങ്ങളെയും ഇല്ലാതാക്കി ബി.ജെ.പിക്ക് കേരളത്തില്‍ നിലയുറപ്പിക്കാനുള്ള ഗൂഡനീക്കമാണ് മോദിസര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. കെ.സി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ കെ.പി മോഹനന്‍ സംസാരിച്ചു. പി കുഞ്ഞിമുഹമ്മദ്, കെ സുരേന്ദ്രന്‍, എ.പി അബ്ദുല്ലക്കുട്ടി, കെ.പി പ്രശാന്ത്,ഇല്ലിക്കല്‍ അഗസ്തി, സി.എ അജീര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."