HOME
DETAILS

മനുഷ്യജാലിക നാളെ കാഞ്ഞങ്ങാട്ട്; വാഹനപ്രചാരണ ജാഥ തുടങ്ങി

  
backup
January 25 2017 | 06:01 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%9c%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d


കാഞ്ഞങ്ങാട്: എസ്.കെ.എസ് .എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മനുഷ്യജാലിക നാളെ കാഞ്ഞങ്ങാട്ട് നടക്കും. 'രാഷ്ട്ര രക്ഷക്ക് സഹൃദത്തിന്റെ കരുത'ലെന്ന പ്രമേയത്തില്‍ നടക്കുന്ന ജാലികയ്ക്കു ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരേ പൗര ബോധം ഉയര്‍ത്തുകയെന്ന ലക്ഷ്യമാണുഉള്ളതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ഒന്‍പതിനു മെട്രോ മുഹമ്മദ് ഹാജി ജാലിക നഗരിയില്‍ പതാക ഉയര്‍ത്തും.
ഉച്ചക്ക് മൂന്നിനു പുതിയകോട്ട മഖാം പരിസരത്തു തയാറാക്കിയ കുമരം പുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍ നിന്നാരംഭിക്കുന്ന ജാലികാ റാലിയുടെ ഫ്‌ളാഗ് ഓഫ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. തുടര്‍ന്നു നോര്‍ത്ത് കോട്ടച്ചേരിയില്‍ തയാറാക്കിയ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ ജാലികാ സമ്മേളനം നടക്കും. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പ്രതിജ്ജ ചൊല്ലിക്കൊടുക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ വിവിധ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ സംസാരിക്കും. ജില്ലയിലെ 35 ക്ലസ്റ്ററുകളില്‍ നിന്നായി പതിനായിരത്തോളം അംഗങ്ങളും പൗര പ്രമുഖരും നേതാക്കളും റാലിയില്‍ സംബന്ധിക്കും. ദേശീയ പതാകയുടെ കളറിലുള്ള തൊപ്പിയണിഞ് 999 വളണ്ടിയര്‍മാര്‍ ജാലിക റാലിയില്‍ അണിനിരക്കും.
ജാലികയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാഹന ജാഥ ഇന്നലെ കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു.
വാര്‍ത്താ സമ്മേളനത്തില്‍ മെട്രോ മുഹമ്മദ് ഹാജി, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, പി ഇസ്മായില്‍ മൗലവി, റഷീദ് ഫൈസി ആറങ്ങാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുബാറക് ഹസൈനാര്‍ ഹാജി, ശറഫുദ്ധീന്‍ കുണിയ, കെ.ബി കുട്ടിഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago