HOME
DETAILS

നളിന്‍കുമാര്‍ കട്ടീല്‍ എം.പിക്കെതിരേ ജില്ലാ പൊലിസ് മേധാവിക്കു സി.പി.എമ്മിന്റെ പരാതി

  
backup
January 25 2017 | 06:01 AM

%e0%b4%a8%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e


മംഗളൂരു: ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി നേതാവുമായ നളിന്‍ കുമാര്‍ കട്ടീലിനെതിരേ ജില്ലാ പൊലിസ് മേധാവിക്കും മംഗളൂരു സിറ്റി പൊലിസ് കമ്മിഷണര്‍ക്കും സി.പി.എമ്മിന്റെ പരാതി. സി.പിഎമ്മുകാര്‍ക്കെതിരേ അക്രമത്തിനു ആഹ്വാനം ചെയ്തു കോട്ടയത്തു നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് സി.പി.എം ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി പരാതി നല്‍കിയത്.
ബി.ജെ.പി കോട്ടയത്തു സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിലെ സി.പി.എമ്മുകാര്‍ ബി.ജെപി പ്രവര്‍ത്തകരോടു തുടരുന്ന അക്രമം നിര്‍ത്തിയില്ലെങ്കില്‍ കര്‍ണാടകത്തിലെ സി.പി.എമ്മുകാരെ നശിപ്പിക്കാനുള്ള കഴിവു പാര്‍ട്ടിക്കുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണു കേസ്.
ഇദ്ദേഹം ഇതിനു മുന്‍പും സി.പി.എമ്മുകാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ കോട്ടയത്തു നടത്തിയ പ്രസംഗത്തിലെ പരാമാര്‍ശം ബി.ജെ.പി അക്രമത്തിനു ആഹ്വാനം ചെയ്തിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു. ഈ പ്രസംഗത്തിന്റെ പേരില്‍ ഏതെങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരിക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു. സി.പി.എം ജില്ലാ ഭാരവാഹികളായ വാസന്ത ആചാരി, ജെ.കെ.ആര്‍ ശ്രയാണ്‍, ജെ ബാലകൃഷ്ണ ഷെട്ടി, കെ യാദവ് ഷെട്ടി, സുനില്‍ കുമാര്‍ ബാജല്‍ എന്നിവരാണ് പൊലിസില്‍ പരാതി നല്‍കാനെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago