ജനാധിപത്യമായി രൂപീകരിച്ച കമ്മിറ്റിക്കെതിരേ ദേവസ്വം ബോര്‍ഡ്
ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരോത്സവത്തിന്റെ ഏഴു ദേശ കമ്മിറ്റികളിലൊന്നായ 2017 ഏപ്രില്‍ 29ന് ജനാധിപത്യരീതിയില്‍ കമ്മിറ്റി രൂപീകരിച്ച ഒറ്റപ്പാലം ദേശം കമ്മിറ്റി പൂരാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിരിക്കെ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഇടപെടല്‍.
പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒറ്റപ്പാലം ദേശകമ്മിറ്റിയുടെ ഭാരവാഹികളായി കെ. കരുണാകരന്‍ പ്രസിഡന്റായും പി. സുരേന്ദ്രന്‍ സെക്രട്ടറിയായും രാജീവുമായി ട്രഷററായും ഡിസംബര്‍ 30ന് അസി.കമ്മീഷണര്‍ ഒപ്പുവെച്ച ഉത്തരവ് പുറത്തിറങ്ങി. നിലവില്‍ മൂന്ന് കമ്മിറ്റികളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളതായും ഉത്തരവില്‍ പറയുന്നു. ജനാധിപത്യവിരുദ്ധ നടപടിയാണിതെന്നും നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്നും എം.കെ വിനോദന്‍ പ്രസിഡന്റും, കെ. ശിവദാസന്‍ സെക്രട്ടറിയും, പി. രവീന്ദ്രന്‍ ട്രഷററുമായുള്ള ഒറ്റപ്പാലം ദേശ കമ്മിറ്റി പറഞ്ഞു. അസി.കമ്മീഷണറുടെ ഉത്തരവിലുള്ള ഒറ്റപ്പാലം ദേശക്കമ്മിറ്റി ചിനക്കത്തൂര്‍ പൂരമഹോത്സവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൂരപ്പുറപ്പാട് എന്ന പേരില്‍ ജനുവരി 13ന് ഒറ്റപ്പാലം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് കെ. കരുണാകരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."